ഭാവിവല്ലി തന്‍ ചുവടറുക്കുന്നവര്‍
എന്തൊരു ചൂട് . മഴ എന്തേ പെയ്യാത്തത് .വെള്ളത്തിനു വേണ്ടി മനുഷ്യനും മറ്റ് ജീവികളും പരക്കം പായുകയാണല്ലോ .പ്രകൃതിയെ വല്ലാതെ ചൂഷണം ചെയ്യുന്നവരും വെള്ളം കുടിക്കാനില്ലാത്തതു കാരണം മഴ പെയ്യാത്തതിനെ പഴിക്കുന്നു . മഴ പെയ്യാത്തതിന്റെ കാരണം അവര്‍ക്കറിയില്ല. അവര്‍ മസില്‍പവറുള്ള വെറും സാധാരണക്കാര്‍ . എങ്ങനേയും പണം ഉണ്ടാക്കുന്നവന്‍ മിടുക്കന്‍ എന്നാണല്ലോ നമ്മുടെ സങ്കല്പം . കുന്നിടിച്ചു നിരപ്പാക്കുമ്പോഴും , ആ മണ്ണിട്ടു നിലം നികത്തുമ്പോഴും കിട്ടുന്ന പണം കൊണ്ട് ഇന്നും നാളെയും എന്നും ജീവിക്കാം, സന്തതി പരമ്പരകള്‍ക്കും സുഭിക്ഷമായി കഴിയാം എന്ന് ഈ അല്പ്പജ്ഞാനികള്‍ കരുതുന്നു .കഷ്ട മെന്നല്ലാതെ എന്തു പറയാന്‍ ?.പ്രകൃതിക്കു ക്ഷതം സംഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതത്തില്‍ നിന്നും ആര്‍ക്കു രക്ഷപെടാന്‍ കഴിയും ?. അറിവില്ലാത്തവരും പഠിപ്പുകുറഞ്ഞവരും മുഷ്ട്ടി ചുരുട്ടി സാമാന്യജനത്തെ ഭയപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ അറിവുള്ളവര്‍ക്കു സംഘശക്തിയാല്‍ അതിനെ ചെറുക്കാന്‍ കഴിയണ്ടേ ?.ഭരണയന്ത്രത്തെ ഇടപെടുവിക്കാന്‍ കഴിയണ്ടേ ? അതു കഴിഞ്ഞില്ലെങ്കില്‍ പിന്നെ വലിയ ആളായിരുന്നെന്നു പറഞ്ഞിട്ടെന്തു കാര്യം? വലിയവനും ചെറിയവനും ഒരുപോലെ നശിക്കും. അതുകൊണ്ടു വരും വരാഴ്ക അറിയാതെ പണം മാത്രം മോഹിച്ചു പ്രകൃതിയെ നശിപ്പിക്കുന്നവനേക്കാള്‍ അറിഞ്ഞുകൊണ്ട് മിണ്ടാതിരുക്കുന്നവനാണ് യഥാര്‍ത്ഥ കുറ്റവാളി . ആയതിനാല്‍ ഇപ്പോക്ക് അവസാനിപ്പിച്ചേ പറ്റു . പ്രകൃതിയെ വല്ലാതെ ചൂഷണം ചെയ്യുന്നതിനെതിരെ നമുക്കു സംഘ ശക്തി പടുത്തുയര്‍ത്താം . ഭൂമിയേയും പ്രകൃതിയേയും ഭാവിതലമുറയെയും സംരക്ഷിക്കുന്നതിനു മുന്നിട്ടിറങ്ങാം. പ്രതികരണം പ്രതീക്ഷിച്ചുകൊണ്ട് ..............
No comments:
Post a Comment