വിത്തെടുത്തു കുത്തരുത് !
നമ്മുടെ ലോകം കഴിഞ്ഞ
കുറെ നാളായി വല്ലാത്ത മാറ്റങ്ങൽക്കാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത് .
നാൾക്കുനാൾ പുതിയതിലേക്കുള്ള പരക്കം പാച്ചിലിൽ പഴയതൊക്കെ നശിക്കുകയാണ് .
പഴമയുടെ മൂല്യം പുതിയ തലമുറ അറിയുന്നില്ല , അവരെ പഠിപ്പിക്കാനും
ശ്രമിക്കുന്നില്ല എന്നതും ഗൗരവമുള്ള കാര്യമാണ് .ലോകത്താകെ നടക്കുന്ന
കാര്യങ്ങൾ അപ്പപ്പോൾ നേരിട്ട് കാണാനും മനസ്സിലാക്കാനും കഴിയുമ്പോൾ അതിലെ
നന്മകളെക്കാൾ പുതുതലമുറയെ സ്വാധീനിക്കുന്നത് അതിലെ തിന്മകളാണ് .
അതുകൊണ്ടുതന്നെ ലോകം പൊതുവെ ഭീതിയുടെ നിഴലിലാവുന്നു . കാലാവസ്ഥ മാറുന്നു ,
ഭക്ഷണക്കമ്മി ഉണ്ടാകുന്നു , വെള്ളം കിട്ടാതാവുന്നു , രോഗം പടരുന്നു
ഇതൊന്നും അവരുടെ സജീവ ശ്രദ്ധയിൽ വരുന്നില്ല . അവർ വിവിധ മാധ്യമങ്ങൾ
ഉയർത്തുന്ന മാസ്മരികതയിൽ മയങ്ങുന്നു . പ്രകൃതി , ധാതുക്കൾ , ജലം , മണ്ണ്,
നദികൾ , തടാകങ്ങൾ എന്നുവേണ്ട പൊതുവായി അനുഭവിക്കേണ്ട സർവതും ഏതാനും ചിലർ
കയ്യടക്കി അധീശത്വം സ്ഥാപിക്കുമ്പോൾ അരുത് എന്ന് പറയാൻ ഈ
യുവതക്കാവുന്നില്ല . മാധ്യമം അതിന്റെ മുതലാളിയോട് കൂറു പുലർത്തും . ആ
തിരിച്ചറിവ് ചെറുപ്പക്കാരിൽ പകരാൻ കരുത്തുള്ള നാവുകൾ
ഉണ്ടാകേണ്ടിയിരിക്കുന്നു .
No comments:
Post a Comment