കൊല്ലം
അറബിക്കടല്‍ തിരമാലകളും
കായല്‍ക്കാറ്റലമാലകളും
ഓര്‍മ്മകളോമനിച്ചാര്‍ദ്രമായ്
തഴുകി തലോടും കൊല്ലം
ദേശിങ്ങനാടിന്റെ ഹൃദയ ഭൂമി
മലയാള നാടിന്റെ മഹിത ഭൂമി
ചരിത്രത്തിന്നേടുകളെഴുതും മുമ്പേ
ചക്രത്തിന്‍ കോയ്മ വളരും മുമ്പേ
വ്യാപാര യാനങ്ങള്‍ നങ്കൂരമിട്ടു
തേനും വയമ്പും നുകര്‍ന്ന ഭൂമി
കൊല്ലം ദേശിങ്ങനാടിന്റെ ഹൃദയ ഭൂമി
മലയാള നാടിന്റെ മഹിത ഭൂമി
ഇഴ പൊട്ടി വിങ്ങിയ ജീവിതങ്ങള്‍
കയറും തറിയും നെയ്ത ഭൂമി
കശുവണ്ടി വാണിജ്യ പെരുമ കൊണ്ട്
ലോകത്തിന്‍ നെറുകയില്‍ നില്‍ക്കും ഭൂമി
വേലയും കൂലിയും കാക്കുവാനായ്
സമരങ്ങള്‍ പെയ്തു കുതിര്‍ന്ന ഭൂമി
കൊല്ലം ദേശിങ്ങനാടിന്റെ ഹൃദയ ഭൂമി
മലയാള നാടിന്റെ മഹിത ഭൂമി
ആട്ടവും കൂത്തുമരങ്ങിലേറ്റി
കരളിലഭിമാനമുദ്രകള്‍ രജിച്ച ഭൂമി
കേസിയുമഴകത്തുമക്ഷര ചിന്തയാ -
ലത്ഭുത ലോകം ചമച്ച ഭൂമി
ഉത്സവ പറമ്പുകളെ നിസ്വ പക്ഷ -
സദസ്സു കളാക്കി വളര്‍ത്തിയ
കാഥിക സാമ്രാട്ടിന്‍ ജന്മ ഭൂമി
അതവകാശബോധത്തിന്‍ ശൂരഭൂമി
കൊല്ലം ദേശിങ്ങനാടിന്റെ ഹൃദയഭൂമി
മലയാള നാടിന്റെ മഹിത ഭൂമി
by
എന്‍.രാജശേഖരന്‍ ഉണ്ണിത്താന്‍
No comments:
Post a Comment