Why should I think so? World there is prevailing evil and good. The prevalence of good alone is not possible. Bad also there. But we can do one thing. The density of it can be minimized. How? There are enough laws. Effective Implementation of this law helps for the diminishing of bad happenings.Man is basically an animal. His habits also like that. Killing for eating. Killing for looting. Killing for revenge. Killing for invasion. Also killing for nothing is also seen everywhere in the world. Is it man born for killing?. Sponsored war meant for what? Selling of war implement is one of the main dealing among nations. Their problems are not seen settled by talking. Leaders are emerging from the fire. Their quality is lighting fires in the so called problems. They have no conscience in poverty, unemployment and so on. In this situation, is there any possibility of possitive thinking . I dont know.
Wednesday, 25 December 2013
Thursday, 17 October 2013
പരിവർത്തനം
ഞങ്ങടെ നാട്ടിലുണ്ടായിരുന്നൊരു
പതിന്മടങ്ങായി സേവനംകൊണ്ടുനീ
തിരികെ കൊടുത്തീടണം .
സത്യസന്ധതയു മാത്മാർത്ഥതയും
കൈമുതലായെന്നും നീ കാത്തീടണം.
പിന്നെ നിന്നെ നീയാക്കിയ കൂട്ടരെ
ഒരിക്കലും മറക്കാതിരുന്നീടണം."
നാടിന്നിംഗിതമറിഞ്ഞു സേവനം ചെയ്തയാൾ
പദവിക്കനുയോജ്ജ്യനെന്നു ഖ്യാതി നേടി .
എങ്ങും വക്ക്രതയ്ക്കു വിലയുമായ്
നിൽക്കുന്നോരോട് പട വെട്ടി
വർഷങ്ങളഞ്ചാറു കടന്നുപോയി
നേരിനു ശക്തി പകരുവാനാടും -
കസേരയ്ക്കെങ്ങനെ കഴിയുവാൻ ?
ഇടറീ നെഞ്ചം! പ്രലോഭനങ്ങൾ മുന്നിൽ
തീർത്ത വിസ്മയ ലോകത്തിലയാളുടെ
മനസ്സും രക്തവും നേർത്തൂ,വെള്ളം കണക്കെ!
അയാളുടെ മനസ്സിൽ മണികിലുക്കി -
കുടികൊള്ളുന്നോർ നിരന്തരം ചോദിപ്പൂ
നീയെന്തിനൊരുത്തൻ നീന്തണ മൊഴുക്കിനെതിരെ!
നീയെന്തിനൊരുത്തൻ നീന്തണ മൊഴുക്കിനെതിരെ!
ഈ ജനപഥത്തിലൊരു പഥികനായ്
താണ്ടാം വഴിത്താരകൾ !
നുകരാം, വെട്ടിപ്പിടിക്കാമാവോളം
ജീവിതസുഖങ്ങൾ!!
നേരും മുറയും വെടിഞ്ഞിട്ട് കുന്നോളം
ലാഭം കൊയ്യുവാൻ ചെളിയിൽ ചവിട്ടി
നടക്കുവോർ തോറ്റി വളർത്തുമീ -
സിദ്ധാന്തത്തിൽലയാളുമടിഞ്ഞവസാനം !!
ലാഭം കൊയ്യുവാൻ ചെളിയിൽ ചവിട്ടി
നടക്കുവോർ തോറ്റി വളർത്തുമീ -
സിദ്ധാന്തത്തിൽലയാളുമടിഞ്ഞവസാനം !!
ആഘോഷങ്ങൾ പൊടിപൊടിച്ചു !
സാത്താന്മാർ നൃത്തമാടി !!
പിന്നെ കേട്ടൂ ഞങ്ങൾ
പണിയാളരുടെ വേർപ്പിൻ മുത്തുകൾ
കവർന്നതിന്നഴികൾക്കുള്ളിലിടം വിധിച്ചു
പലപഴുതിൽ കസേരയിലമർന്നിരിക്കുന്ന
സചിവന്നോമന മകളയാൾക്കു ദാരങ്ങൾ !
രമ്യഹർമ്യം ,സഞ്ചരിക്കാൻ പുതുപുത്തൻ കാർ
ആജ്ഞകൾ ശിരസ്സാ വഹിക്കാൻ
സദാ ഒരുങ്ങി നിൽക്കും പരിചാരകകൂട്ടം
സദാ ഒരുങ്ങി നിൽക്കും പരിചാരകകൂട്ടം
വെള്ളംപോലെ ചെലവഴിക്കാൻ
അറയിൽ നിറയെ തേങ്ങും നോട്ടുകെട്ടുകൾ
എന്നുവേണ്ടാ സൗഭാഗ്യങ്ങളേറെ!
ജീവിതം സമൃദ്ധമാക്കുവാൻ കേവലമൊരു-
മനുഷ്യനിതിൽ കൂടുതലെന്തുവേണം .
മനുഷ്യനിതിൽ കൂടുതലെന്തുവേണം .
ജായക്കൊത്ത കുഞ്ചിരാമാനാകുവാൻ
വേണ്ടും ശീലങ്ങൾ ശീലിച്ചയാൾ വളരെവേഗം
ഇന്നയാളിൽ നിന്നും പിറക്കുന്നില്ലീ -
ടുറ്റ കടലാസ്സുകൾ!
ടുറ്റ കടലാസ്സുകൾ!
ഒതുങ്ങീ , അയാളൊരു പേനയുന്തും ഗുമസ്ഥനായ്
ശീതീകരിച്ച മുറികളിലൊന്നിൽ !!
ഇന്നയാളോരോ ഫയലിൻ നാടയഴിക്കുമ്പോഴും
പെട്ടിയിൽ ചിരിക്കുന്നു ഗാന്ധി !
കെട്ടുന്ന നാടകളിലോ കുരുങ്ങി മരിക്കുന്നഗതികൾ !!
വേലയൊഴിഞ്ഞ നേരങ്ങളിലയാൽ
പരതുന്നു പുസ്തകം
സ്വസുരന്റെ തടവറ ഭീതിയകറ്റി
സ്വസ്തത പകരുവാൻ .
കൂർമ ബുദ്ധിയുമറിവും സഞ്ചരിക്കേണ്ടും
വഴികൾ മുൻകൂട്ടിയറിഞ്ഞ സചിവരേ
നിങ്ങളത്രേ, ദീർഘ ദൃഷ്ടിക്കുടയോർ!
ഞങ്ങളെന്നും പിറകെ ഓടുന്നോർ
മുന്നിലോ , പണമതേതു വിധേനയും
ഞങ്ങളിലതിനെ വെല്ലുന്നവൻ
വിട്ടൊഴിഞ്ഞു പോകുന്നു ഞങ്ങളെത്തന്നെയും !
ഞങ്ങടെ നാട്ടിലിന്നും വരാറുണ്ടീ പുമാൻ
അംഗരക്ഷക വൃന്ദത്തോടൊപ്പം
തന്നുടയവരുടെ ചോരയൂറ്റിക്കുടിച്ചുവീർത്തയീ-
വലിപ്പം ,ഒർക്കിലെത്ര യരോചകം !!
വലിപ്പം ,ഒർക്കിലെത്ര യരോചകം !!
by
എൻ.രാജശേഖരൻ ഉണ്ണിത്താൻ Monday, 30 September 2013
യാത്രാമൊഴി
അയ്യം നീളെ പ്പരന്നു കിടന്നു
ടിണങ്ങും കമനീയകർട്ടനുകൽ
ആകമാനം കൊട്ടാര സദൃശമാം
ആ വീട്ടിലില്ല പഴയതൊന്നുമേയാ-
ഗൃഹനാഥൻറെ വൃദ്ധ മാതാവെന്ന്യേ.
ഗൃഹനാഥൻറെ വൃദ്ധ മാതാവെന്ന്യേ.
പൂജയും ജപവുമായ് കൂനിക്കൂടി നടക്കുന്ന
വൃദ്ധയ്ക്കു കോണ്‍ക്രീറ്റുകൊട്ടാര മുഷ്ണ ജന്യം
വയ്യവർക്കൊട്ടുമേ സഹിക്കാനീ കൊടും വർണ്ണങ്ങൽ
തറയുടെ മിനുക്കം പിന്നെ ചെവി പൊട്ടും-
ടി വി സ്റ്റീരിയോ ഗർജ്ജനങ്ങൾ
ടി വി സ്റ്റീരിയോ ഗർജ്ജനങ്ങൾ
പഴമയുടെ പൊലിമ ചൊല്ലിക്കയർത്ത
ശ്വസ്തതയുടെ ചിഹ്നമായ് വളരുന്നവർ മാളിക നിറയെ.
കാലഗമനത്തിനൊത്തണയും പൂവുകൾ 'പൂമ്പാറ്റകൾ
പഴങ്ങൾ പെറുക്കാനണയും കുട്ടികൾ ,
പഴങ്ങൾ പെറുക്കാനണയും കുട്ടികൾ ,
കളികളെന്തൊരുത്സാഹമായിരുന്നു! .
എല്ലാം നശിപ്പിച്ചിട്ടീ മണ്ണിനെ നീ സിമന്റിനാൽ എന്നുടമ്പു ഭസ്മീകരിക്കുവതെങ്ങനെ ?
വച്ചിരിക്കുന്നാക്രിവിലയ്ക്കു വില്ക്കുവാൻ വെളിയിൽ!
പുതുഗൃഹത്തിലൊന്നുമേ വേണ്ട
പഴയതെന്നു ശഠിക്കുന്നു ദാരങ്ങൾ !
വിലകിട്ടാത്ത വസ്തുക്കളഗ്നിക്കിരയാക്കുന്നു !
അമ്മതൻ മുന്നിലതാളുന്നുരുകുന്നു നെഞ്ചം !!
എടുപ്പുള്ളോരണയുമ്പോളവർക്കുമുന് നിൽ
വെടിപ്പേതുമില്ലാതണയുന്നു വൃദ്ധ
മുള്ളും മുനയും വച്ചുള്ള വാക്കുകൾ
പിന്നെ, യപമാനമാല്ലാതെന്തു ചൊല്ലാൻ ?
കാന്തയ്ക്കരിശം പെരുകുന്നു ഹൃത്തിൽ
കാന്തന് ശിരസ്സിലിരമ്പുന്നു സാഗരം !
ശീക്രമയാളണയുന്നമ്മക്കരികിൽ
ചൊല്ലുന്നസ്വസ്തതയുള്ളിൽ തിങ്ങിവിങ്ങി
"നൽഗേഹമൊന്നുണ്ട് പട്ടണ പ്രാന്തത്തി
ലവിടോരുക്കിയിട്ടുണ്ടമ്മയ്ക്ക് വേണ്ടും സൗകര്യങ്ങൾ
ലവിടോരുക്കിയിട്ടുണ്ടമ്മയ്ക്ക് വേണ്ടും സൗകര്യങ്ങൾ
പുറപ്പെടാം നമുക്കിന്നു തന്നെ
വേറെയുണ്ടനേകർ സമപ്രായക്കാരവിടെ
അവരോടൊത്തിനിയുള്ള കാലം കഴിച്ചുകൂട്ടാം
അഴലല്പ്പവും വേണ്ടിടക്കിടെ ഞാൻ വന്നു കണ്ടു
വേണ്ടതപ്പപ്പോൾ ചെയ്തു കൊള്ളാം "
യമകർമ്മം കഴിഞ്ഞു
കണ്ണിലെ വെളിച്ചം തവിഞ്ഞു
രക്തമൊഴിഞ്ഞാനനമിരുണ്ടു
വപുസ്സിതുതുടിക്കുന്നജഡംമാത്രം
പെട്ടികൾ തൂക്കിയമ്മ തൻ കൈപിടിച്ചിറങ്ങുന്നു മകനും
വപുസ്സിതുതുടിക്കുന്നജഡംമാത്രം
പെട്ടികൾ തൂക്കിയമ്മ തൻ കൈപിടിച്ചിറങ്ങുന്നു മകനും
ദക്ഷിണ ഭാഗത്തിത്തിരി പച്ചപ്പിലെ കുഴിമാടത്തിൽ
നാമ്പെടുത്തുവരും തൈതെങ്ങിനെ നിറകണ്ണാലുഴിഞ്ഞു
പടിയിറങ്ങുന്നവർ- ഒരു പ്രേതം കണക്കെ !
നാമ്പെടുത്തുവരും തൈതെങ്ങിനെ നിറകണ്ണാലുഴിഞ്ഞു
പടിയിറങ്ങുന്നവർ- ഒരു പ്രേതം കണക്കെ !
അതു നോക്കി നില്ക്കുന്നു ചാരേ
സാകൂതം നാലിളം കണ്ണുകൾ
ഗൃഹമവർക്കു സിലബസ്സില്ലാത്ത പാഠശാല
വാതിലടഞ്ഞൂ! നീങ്ങീ ശകടം
ലോകമേ! ഈ യാത്ര യെങ്ങോട്ട് ?
(എൻ.രാജശേഖരൻ ഉണ്ണിത്താൻ)
Sunday, 15 September 2013
ആവണി ക്കനവുകൾ (എൻ .രാജശേഖരൻ ഉണ്ണിത്താൻ )
കതിർ നിറയും പാടത്ത്
തിരയിളകും കാറ്റത്ത്
പാറിവരും പഞ്ച വർണ്ണ
ക്കിളി നിര പാടി
നെല്ലെല്ലാം വിളഞ്ഞല്ലോ
കതിരെല്ലാം ചാഞ്ഞല്ലോ
കൊയ്ത്തരിവാൾ കയ്യിലേന്തി
കൊയ്യാൻ വായോ നീ പെണ്ണാളെ
മതിമുഖിയാം കണ്ണാളെ
കരിയെഴുതിയ പെണ്ണാളെ
കൊയ്ത്തുപാട്ടിന്നലയൊലിയിൽ
നിറപൊലിയും പൂവിളിയും
പൊന്നോണപ്പാട്ടുകളും
കൊണ്ടണയുമോണത്തുംമ്പികളേ ,നിങ്ങൾ
ആവണിക്കനവിൻ ചോലയിൽ നീന്തി
അലർ മലർക്കാവിൻ സുരഭിയിൽ മുങ്ങി
മലയാള പെണ്‍കൊടിയാൾ
ഞൊരിഞ്ഞുടുക്കാനലവിടർത്തും
ചിത്രഭൂതചിങ്ങവെയിൽ കതിർചേല
ഊർന്നിളം കാറ്റിലൊഴുകുന്നപോലെ
മനമിളക്കി .....തിരയിളക്കി
നാടാകെപാറുന്നു !
പുത്തരിച്ചോറു വിളമ്പാൻ
കാഞ്ഞവയറുണ്ടുണർത്താൻ
മുണ്ടകൻപാടം നിരനിരയായ്
കൊയ്തുകൊയ്തു കയറുമ്പോൾ
കാടിറങ്ങി മലയിറങ്ങി
അണയുന്നാ തുടിനാദം
മനമാകെ, മെയ്യാകെയുൽസാഹപ്പിണർവീശി
വയൽവരംമ്പത്തുയരുന്നാധ്വനിഗീതം
ആവണിചിങ്ങംവിരുന്നുവന്നാൽ
ആലസ്യമെല്ലാമകലും നാട്ടിൽ
കൊയ്തുംമെതിയുംവിളവെടുപ്പും
ഉൽസവഘോഷങ്ങളാവുമെങ്ങും
മാവേലി മന്നനെഴുന്നെള്ളുമ്പോൾ
മാവേലിനാടു പുനർജ്ജനിക്കും
നാടുംനഗരവുമണിഞ്ഞൊരുങ്ങും
സ്വാഗതഗീതങ്ങളാലപിക്കും
ഏതൊരു വീട്ടിലണഞ്ഞെന്നാലും
പുത്തരിച്ചോറു വിളമ്പും സദ്യ
ആബാലവൃദ്ധരങ്ങൊത്തുകൂടും
ആമോദക്കേളികളാടും തമ്മിൽ
ആനല്ല മന്നൻതൻ നേരിൻമുന്നിൽ
ആദരവോടെ നമിക്കും ഞങ്ങൾ
ആ നല്ല നാളിന്റെ ചിന്ത കൊണ്ടേ
മകരന്ദച്ചാറു നുണയും ഞങ്ങൾ
ഓണംവന്നോണംവന്നോണം വന്നേ ....
മാമല നാട്ടിലങ്ങോണം വന്നേ ...
ഓണംവന്നോണം വന്നോണം വന്നേ ...
നാടോണനിറവിലുണർന്നീടുന്നേ ....
പുന്നെല്ലിൻ ലഹരിയുമായി
ചെറുതെന്നൽ മനമാകെനിറയുന്നേ
മാവേലി ശീലുകൾ തൂവി - തെയ്യങ്ങൾ
ഊരാകെ ചുറ്റുന്നേ ...
തുമ്പപ്പൂ ചോറു വിളമ്പി
പൊന്നോണ സദ്യയൊരുക്കാൻ
കൊയ്യൊ കൊയ്യെടി പെണ്ണാളെ
പൊലിയേ .. പൊലിപൊലിയേ ...
പൊന്നോണ ക്കനവിൻ നിറവേ
നിറകതിരിൻ തൂമണികൾ
പുതുമുറ്റ ക്കളത്തറയിൽ
നിറനിറയെ പൊലിയുന്നേ ...
പൊലിയേറും പൊലിമകൽ കണ്ടു
നിറവേറുമറയുടെ നിറവിൽ
വരിനെല്ലിൻ നിറമതിയിൽ
അടിയാളരുടെ കുടിലുകൾ നിറയെ
ഓണം-പൊന്നോണം തിറയാടുന്നേ ....
ഓണം വന്നോണം വന്നോണംവന്നും
മാവേലിനാടു പുനർജ്ജനിച്ചും
എതിർവാക്കുരചെയ്യാതൊരു ജനത
ഉടൽ വൃഷ്ടിയാലങ്ങറ നിറച്ചും
വർഷങ്ങൾ കറങ്ങി പോയകാലം
ഓർമയിൽ തുടികൊട്ടി പാടിക്കൊണ്ടും
ഒണംവന്നോണം വന്നോണം വന്നേ
മാമലനാട്ടിലങ്ങോണം വന്നേ ..
തളിച്ചൊരുക്കിയ പൂമുറ്റം
ചേലിലൊരുക്കിയ പൂക്കളം
പൂവേ ..പൊലിപൂവേ ... പൂവേ....പൊലിപൂവേ ...
കാടുകൾ മേടുകൾ തഞ്ചും നറുചിരി
കൂടയിലാക്കിയണവൂ
നാടിന്നുപവന വസന്ത ഹർഷം
ആടകൾ ചാർത്തിയ കുഞ്ഞുങ്ങൾ !
പണ്ടൊരുമന്നൻ മാവേലിമന്നൻ
മാമല നാടു ഭരിച്ചിരുന്നു
ഉണ്ടൊരു സ്വർഗ്ഗം ഭൂമിയിലെന്ന്
അന്നെല്ലാരുമൊന്നായ് പറഞ്ഞിരുന്നു
ഊഞ്ഞാലിലാടി താളത്തിൽ പാടുന്നു
മലയാള നാടിൻ വരമൊഴികൾ
തൂനിലാവിൻ തിരുമുറ്റത്ത്
നിലവിളക്കിൻ തിരുമുന്നിൽ
മുടിയാട്ടം തിരുവാതിരയും
താളത്തിലാടുന്നു കളമൊഴികൾ
ഓണനാളിലെങ്ങു മണിഞ്ഞൊരുങ്ങീ നാട്
അല്ലലില്ലാ നാളിൻ ചിന്തയുണർത്തി വീണ്ടും
വിട ചൊല്ലി പോവാൻ വിരുന്നു കാരനായി
സത്യധർമ്മത്തിൻ ചിരം രക്ത സാക്ഷി യായ്
മലയാള മണ്ണിൻ കനവിൽ ജ്വലിക്കും
സത്യമായ് ..മിഥ്യയായ്
ആണ്ടോടാണ്ട് വന്നു പോകുന്ന ഹർഷമേ
ദുരിതക്കയങ്ങൾ താണ്ടുവാനാ ർത്തർക്ക-
ടക്കമേകും പ്രതീക്ഷാ നക്ഷത്രം ഭവാൻ .
കതിരൊഴിഞ്ഞ പാടത്ത്
തിരയടങ്ങിയ കാറ്റത്ത്
പറന്നകലും പഞ്ചവർണ്ണ-
ക്കിളി നിര പാടി
വിതയെല്ലാം കഴിഞ്ഞല്ലോ
പണി യെല്ലാം തീർന്നല്ലോ
കണ്ണീരിൻ കടവത്തു
കനിവിന്റെ തീരത്ത്
മോഹങ്ങൾ വിൽക്കാനായ്
പോരുന്നോ നീയും
കുടിലിന്റെ മുറ്റത്തിഴ മുറിയും സ്വപ്‌നങ്ങൾ
തൊടിയിറങ്ങി മലകയറുന്നല മുറിയാ തോറ്റങ്ങൾ
ഇടനെഞ്ചിൽ മുഴങ്ങുന്നു വറതി വരും കാലൊച്ച !
പടികയറിയടുക്കുന്നഴലിന്റെ ചിരിയൊച്ച
കനിവിന്റെ തീരത്ത് മോഹങ്ങൾ
വിൽക്കാനായ് പോരുന്നോ നീയും
മതിമുഖിയാം കണ്ണാളെ ...
കരിയെഴുതിയ പെണ്ണാളേ ....
ഞങ്ങൾ വിതയ്കും വയലെല്ലാം ...
ഞങ്ങൾ കൊയ്യും പൈങ്കിളിയേ ...
വിടപറയാത്തോരോണത്തിൻ ശീലുകൾപാടി
പാണനാവഴി പോരുമ്പോൾ
ഒരുമണിക്കതിർ തേടി
വിതയ്ക്കാതെ കൊയ്തുണ്ട്
കാലങ്ങൾ കഴിപ്പൊർ നിങ്ങനിയുമീ വഴി വരുമല്ലോ
അന്നാളിൻ പുളകമാണല്ലോ
ഇന്നെനിക്കുള്ള മെയ്ക്കരുത്തും
Tuesday, 6 August 2013
മരുഭൂമികൾ സൃഷ്ടിക്കുകയാണ് ! (ഇതൊരു ചർച്ചയാണ്. ബഹുമാന്യ വായനക്കാർക്ക് ഇതിന്മേലുള്ള
അഭിപ്രായം രേഖപ്പെടുത്താം )
കൊല്ലത്തിന് എന്ത് പറ്റി? എത്രയോ മഹാരഥൻമാർക്ക് ജന്മം നൽകിയിട്ടുള്ള നാടാണിത്! സാഹിത്യത്തിൽ കെ.സീ. കേശവപിള്ള, അഴകത്ത്പദ്മനാഭക്കുറു പ്പ് , ലളിതാംബിക അന്തർജ്ജനം , ഓ.എൻ.വി ,കാക്കനാടൻ, എ.പി.കളക്കാട് ,പുനലൂർ ബാലൻ , തോപ്പിൽഭാസി , തിരുനെല്ലൂർ, ഡി.വിനയചന്ദ്രൻ ....... കാഥികന്മാർ സാംബശിവൻ, കൊല്ലംബാബു, ഇരവിപുരം ഭാസി , വെളിനല്ലൂർ വസന്തകുമാരി , ..... രാഷ്ട്രീയത്തിൽ സീ.കേശവൻ, ആർ.ശങ്കർ, കെ .ബാലകൃഷ്ണൻ , സി .പി .കരുണാകരൻ പിള്ള, വെളിയംഭാർഗവൻ , ഇ .ചന്ദ്രശേഖരൻ നായർ, കോട്ടാത്തല സുരേന്ദ്രൻ, എം.എ .ബേബി , എൻ.ശ്രീകണ്ടൻ നായർ,പി.കെ .ഗുരുദാസൻ , റ്റീ.കെ .ദിവാകരൻ, ബേബി ജോണ്‍. ...... സിനിമയിൽ കൊട്ടാരക്കര ശ്രീധരൻനായർ, ജയൻ, ജി.കെ .പിള്ള , തോപ്പിൽ ഭാസി ,ദേവരാജൻ മാഷ് , രവീന്ദ്രൻ മാഷ് ,സുരേഷ്ഗോപി , ബാലചന്ദ്രമേനോൻ , ഭരത് മുരളി, മുകേഷ് ......നാടകത്തിൽ തൊപ്പിൽഭാസി , വയലാ വാസുദേവൻ പിള്ള , ജനാർദ്ദ നക്കുറുപ്പു, കേശവൻ പോറ്റി ,ഒ .മാധവൻ ..... അദ്ധ്യാപനത്തിൽ ഇളംകുളം കുഞ്ഞൻ പിള്ള സാർ , ശൂരനാട് കുഞ്ഞൻപിള്ള സാർ ,എഴുകോണ്‍ ശിവശങ്കരൻ സാർ, പന്മന രമചന്ദ്രൻ നായർ സാർ ,കെ.പി . അപ്പൻ സാർ, ശ്രീനിവാസൻ സാർ, ..... സ്പോർട്സിൽ സുരേഷ്ബാബു ....(പെട്ടെന്ന് ഓർമ്മയിൽ വന്ന ചില പേരുകളാണ് ഇവിടെ പറഞ്ഞിട്ടുള്ളത് . ഇനിയുമെത്രയോ പേർ ...) ഇങ്ങനെ പട്ടിക നീളുന്നു . ഇന്ന് ഇവര്ക്ക് പിന്തുടർച്ചക്കാരെവിടെ? ഇത് കൊല്ലം ജില്ലയുടെ മാത്രം കാര്യമല്ല എല്ലാ ജില്ലകളുടെയും സ്ഥിതി ഇതാണെന്നു തോന്നുന്നു .എന്തുകൊണ്ട് ഇങ്ങനെ? ചിന്തിക്കേണ്ട കാര്യമാണ് ? പ്രതിഭയും സർഗശേഷിയും മുളപൊട്ടി വളരാതെ എവിടെയോ വച്ചു കൂമ്പടയുന്നു . അനുഭവരാഹിത്യമാണോ ഇതിനു കാരണമാകുന്നത് ? പഴയകാല ജീവിതത്തിൽ (സാമൂഹിക ഉച്ചനീചത്വത്തിൽ , വിദ്യാഭ്യാസത്തിൽ , തൊഴിലിൽ, ജീവിതസൗകര്യങ്ങളുടെ ലഭ്യതയിൽ ) അനുഭവിച്ചിരുന്ന വൈവിധ്യവും ബുദ്ധിമുട്ടും പ്രാരാബ്ധവും ഇന്നെവിടെയും കാണാനില്ലെന്നു പറയുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോ ? പഴയ ചെറിയ ലോകത്തിൽ നിന്നും നാം ഒരുപാട് വളർന്നിരിക്കുന്നു . ഇന്ന് വിസ്മയകരമായ ഒരു ലോകം നമ്മുടെ മുമ്പിൽ വർണ്ണപ്രപഞ്ചങ്ങളുടെ ഒടുങ്ങാത്ത വാതായനങ്ങൾ തുറന്നുകൊണ്ടേയിരിക്കുന്നു .ഇന്ന് ബാല്യവും കൗമാരവും യുവത്വവും എല്ലാം ഈ വർണ്ണ പ്രപഞ്ചത്തിൽ മുങ്ങി, അല്ലെങ്കിൽ മുക്കി അയഥാർത്ഥ മായ ലോകത്തിന്റെ ലോലമായ പുറംതോടിലൂടെ സീക്ര പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നു .അവർക്ക് ഇടം വലം തിരിഞ്ഞു നോക്കാനാവുന്നില്ല ! വിദ്യാലയങ്ങൾ അവർക്ക് ഭാവിയിൽ എത്തിപ്പിടിക്കേണ്ട സൗഭാഗ്യങ്ങളുടെ മൂസയാകുന്നു !! അവിടെ മറ്റൊരു ചിന്തക്കും പഴുതില്ല ,.അനുവാദമില്ല! . പഠിത്തം , പഠിത്തം ഇത് മാത്രം !! അവിടെ കലാകായിക ലോകമില്ല , സാഹിത്യ ചർച്ചകളില്ല ,
രാഷ്ട്രീയ പ്രവർത്തനമില്ല , സഹപാഠികളുമായി പരിധി വിട്ടുള്ള ഇടപെടലുകളില്ല . ഇണങ്ങലും പിണങ്ങലുമില്ല, ദുഖവും സന്തോഷവും പങ്കുവൈക്കലില്ല കളിയും ചിരിയും തമ്മിൽ തല്ലുമൊന്നുമില്ല .അവിടെ മത്സരമാണ് സകലതിനെയും ചവിട്ടി മെതിച്ചു മുന്നേറാനുള്ള മത്സരം !!ഈ മത്സരത്തിൽ കുതിച്ചു പായാനുള്ള തന്ത്രങ്ങളോതുന്ന ശിക്ഷകർ മാത്രമായി രക്ഷിതാക്കളും അദ്ധ്യാപകരും ചുരുങ്ങുന്നു. സിലബസ്സിന്നു പുറത്തു കടന്നുള്ള യാതൊരു സംസാരവും ക്ലാസ് മുറിക്കുള്ളിലില്ല , സ്കൂൾ പരിസരത്തെങ്ങുമില്ല ! വീട്ടിലും സ്ഥിതി ഇത് തന്നെ , നമ്മുടെ പരിസ്ഥിതിയും ,സമൂഹവും ,സംസ്ക്കാരവും കലയും ജീവിതവും പട്ടിണിയും ദാരിദ്ര്യവുമതിന്റെ തീവ്രതയുമവർക്കുതുലോമന്യം .അവരുടെ കണ്ണിൽ നിറഞ്ഞു തുളുംബുന്നത് ഇവർ ചൊല്ലിപ്പഠിപ്പിച്ച തികച്ചും സമൃദ്ധിയുടെ ഒരു പ്രത്യേക ലോകം! അവർക്കും അതെത്തിപ്പിടിക്കണം ! നീന്തിത്തുടിക്കണം .അതിനവരെ സജ്ജമാക്കനെത്രയോ സ്കൂളുകൾ ! സ്ഥാപനങ്ങൾ!!
ഈ നെട്ടോട്ടത്തിൽ നിലനിൽപ്പിനായി സർക്കാർ വിദ്യാലയങ്ങളും മത്സരിക്കുകയാണ് !!! അവിടേക്കും വിഭ്രജനകമായ ഈ അന്തരീക്ഷം പറിച്ചു നടപ്പെടുന്നു. ഒരു പച്ചയായ അനുകരണം! .ഇന്ന് അധ്യാപകരുടെ മുന്നിൽ ഇരിക്കുന്നത് വിജ്ഞാന ദാഹികളായ വിദ്യാർത്ഥികളല്ല. കബോളത്തിൽ വിൽക്കപ്പെടാൻ പാകപ്പെടുത്തുന്ന ചരക്കുകൾ മാത്രം!! ഫലത്തിൽ ഇന്ന് കമ്പോളത്തിൽ ഏറ്റവും മുന്തിയ വിലക്ക് വിൽക്കാൻ കഴിയുന്ന ഉൾപ്പന്നങ്ങളായി നമ്മൾ മക്കളെ വളർത്തി വലുതാക്കുകയാണ് .നമ്മുടെ സ്നേഹവും ലാളനയുമെല്ലാം അതിനനുസൃതമായ പരിണാമം കൈവരി ച്ചിരിക്കുന്നു !! . വാങ്ങുന്നവർ ആരായിരുന്നാൽ കൊള്ളാമെന്ന ഒരു ധാരണ ഇതിലൂടെ പകരുവാനും നാം പരിശ്രമിക്കുന്നു. അത് സ്വദേശിയരാകാം , വിദേശിയരാകാം . അന്തസ്സോടുകൂടി നാലുപേരുടെ മുന്നിൽ പറയുവാൻ കഴിയുന്നതായിരിക്കണം. സദസ്സുകളിൽ മൈക്രോസോഫ്ട് , ആമസോണ്‍ , ഇൻഫോസിസ് , ടാറ്റാ ,റിലയൻസ് എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുമ്പോൾ അത് നൈമിഷികമാണെന്നറിയുന്നില്ല. പതുക്കെ ഒറ്റപ്പെടലിന്റെ തുരുത്തിൽ ഉപേക്ഷിക്കപ്പെടുമ്പോൾ ഉറ്റവരുടെ ഉടയവരുടെ സാ മീപ്യം എത്ര വലുതാണെന്നു നാം അറിയുന്നു. പക്ഷേ കമ്പോളം ഇന്ന് ഓരോരുത്തരെയും , പ്രത്യേകിച്ചു ഓരോരോ മേഘലയിൽ വൈദഗ്ത്യമുള്ളവരെ ബോധ്യപ്പെടുത്തുന്നത് പണം അളവില്ലാത്ത പണം അതിന്റെ മുന്നിൽ ബന്ധങ്ങൾ കടപ്പാടുകൾ എല്ലാം പുറം കാലുകൊണ്ട് തട്ടിയെറിയേണ്ടുന്നകേവലം ജൈവ ബാധ്യതകൾ മാത്രം ! അങ്ങനെ തട്ടിയെറിയപ്പെടുമ്പോൾ പൈതൃക ഭാരം ഉള്ളിൽ ചെലുത്തുന്ന വിങ്ങലുകൾ കൊണ്ടിറക്കിവയ്ക്കുന്നതിനു ഈ കമ്പോളം നമുക്കു മുന്നിൽ പടുത്തുയർത്തുന്നു പഞ്ചനക്ഷത്ര സായന്തന പരിചരണ സദനങ്ങൾ , മാസങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ശീതീകരണികൾ !! കമ്പോള മനസാക്ഷിക്കു മുന്നിൽ മൂല്യമില്ലാത്തതെന്തും മാലിന്യങ്ങളാണ് . എന്നാലും നടന്നു വന്ന വഴികളെ, പാരമ്പര്യത്തെ അത്ര പെട്ടെന്ന് തിരസ്ക്കരിക്കാൻ കഴിയില്ലെന്നവർക്കറിയാം. ആയതിനാൽ ഇതിന്റെ സംരക്ഷണവും സംസ്കരണവും എന്ന ഉത്തരവാദിത്ത്വവും കമ്പോളം ഏറ്റെടുക്കുന്നു. ആഘോഷമായി നിറവേറ്റുന്നു ! എത്ര ഗംഭീരമായ വിൽപ്പനകളാണ് അവിടെ നടക്കുന്നത് !!
മഷ്തിഷ്ക്കവും ,മനസ്സും വ്യാപരിക്കേണ്ടുന്ന മേഘലകൾ കമ്പോളം എപ്പോഴും സജീവമായി നിർത്തുന്നതിനാൽ കുടുംബം സമൂഹം എന്നിവകളോടുള്ള ബാദ്ധ്യത , കടപ്പാട് എന്നീ സമസ്യകൾക്കു മുന്നിൽ ചെലവഴിക്കാൻ എവിടെ സമയം? . പിന്നെ വിനോദത്തിനുള്ള ഉപാധികൾ അവർ തന്നെ ഒരുക്കി നൽകുകയും ചെയ്യുന്നുണ്ടല്ലോ!!! . ഈ മക്കളാരും തന്നെ ഇങ്ങനെയാകാൻ ജനിച്ചവരായിരുന്നില്ലല്ലോ .ലോക കമ്പോളത്തിന്റെ ചരക്കുവൽക്കരണത്തിൽ അങ്ങനെ ആക്കി ത്തീർക്കു കയായിരുന്നില്ലേ ? .അളവില്ലാത്ത പണം മോഹിച്ചു സർവ്വരും ഇതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ലേ ? അവനിലെ പരിസര നിരീക്ഷണവും വേറിട്ട വായനയും ഇതിനുവേണ്ടി നിരുൽസാഹപ്പെടുത്തു കയായിരുന്നില്ലേ? . ഇതിനു പ്രേരിപ്പിച്ച കമ്പോളത്തിന്റെ അദൃശ്യമായ വരിഞ്ഞു കെട്ടൽ നാമറി ഞ്ഞതുമില്ല!! അത് സർവ്വതല സ്പർശിയായ ഒരു വ്യവസ്ഥയായി നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ അഴ്ന്നിറങ്ങിയിരിക്കുന്നു.അതിന്റെ നിലനിൽപ്പും പ്രയാണവും അരക്കിട്ടുറപ്പിക്കുന്ന ചുറ്റുപാടുകൾ സൃഷ്ടിക്കുവാൻ അതിന്റെ പ്രയോക്താക്കൾ പ്രതിജ്ഞാബദ്ധരാണ് . സാഹിത്യവും ,സംസ്കാരവും ,കലാകായികവും രാഷ്ട്രീയവുമെല്ലാം അന്നന്നത്തെ ആവശ്യകതബോദ്ധ്യപ്പെട്ടു അവർ (കമ്പോളം) നിർമ്മിച്ചു നമുക്കു നല്കിക്കൊണ്ടിരിക്കും !! ഒരു മനുഷ്യന് എത്ര പണം വേണം ? ഒരുമനുഷ്യന് എത്ര മണ്ണു വേണം എന്ന ടോൽസ്റ്റൊയ്കഥ ഇവിടെയും പ്രസക്തം !! വിദ്യാഭ്യാസവും പണവും സ്വാധീനങ്ങളുമല്ല മനുഷ്യനെ മനുഷ്യനാക്കി ഉയർത്തുന്നത് .അവന്റെ സമൂഹത്തിലുള്ള ആരോഗ്യകരമായ ഇടപെടലാണ് . ഇതിനു പരിസ്ഥിതി നിരീക്ഷണം , സാമൂഹ്യ പഠനം , വിപുലമായ വായന ഇതെല്ലാം അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ കഥാകൃത്ത് വൈശാഖന്റെ അഭിപ്രായം ഞാൻ ഓർത്തു പോകുകയാണ് വീരപ്പൻ വൈലോപ്പിള്ളിയുടെ സഹ്യൻറെമകൻ വായിച്ചിരുന്നെങ്കിൽ അത് ഉള്ളിൽ തട്ടി ആസ്വദിച്ചിരുന്നെങ്കിൽ മറ്റൊരു മനുഷ്യനാകുമായിരുന്നു എന്ന് !! അദ്ദേഹം തുടർന്ന് പറയുന്നു വീരപ്പന്മാരായി കുട്ടികൾ പരിണമിക്കാതിരിക്കാൻ അവർക്ക് വേണ്ടത്ഇന്നത്തെ വ്യവസായങ്ങളായ സിനിമ ,ടെലിവിഷൻ , ക്രിക്കെറ്റ് എന്നിവയോ മെഡിക്കൽ ,എഞ്ചിനീയറിംഗ് , ഐ .ടി .തുടങ്ങിയ പഠനങ്ങളോ അല്ല മനുഷ്യരായി വളരാൻ അവരെക്കോണ്ടോക്കെ സഹ്യന്റെ മകൻ ഒ.എൻ.വി യുടെ ഭൂമിക്ക് ഒരു ചരമ ഗീതം , വിക്തർ ഹ്യുഗോയുടെ പാവങ്ങൾ ,ടാഗോറിന്റെ പ്രാർഥന എന്നു തുടങ്ങിയ കൃതികൾ വായിപ്പിക്കുവാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് അന്വേഷിക്കുകയാണ് ചെയ്യേണ്ടത് എന്ന് . ആരോഗ്യ സാങ്കേതിക പഠനങ്ങൾ നല്ലതുതന്നെ . അതിനുള്ള പുസ്തകങ്ങൽക്കൊപ്പം മേൽപ്പറഞ്ഞ പുസ്തകശ്രേണികൾ കൂടി ഉൾപ്പെടുത്തുന്നതു നന്നായിരികുമെന്നതു തർക്കമറ്റ കാര്യമാണ് .
വിശാലമായ വായനപോലെ സംസ്ക്കാരമാർജജിക്കാൻ മറ്റ് യാതൊന്നും തന്നെയില്ല . കഴിവും പ്രതിഭയും അന്വേഷണ തൃഷ്ണയുമുള്ളവർ ഇന്നത്തെ വിദ്യാഭ്യാസ രീതികൊണ്ട്, സാമൂഹിക ചുറ്റുപാടുകൾ കൊണ്ട് കിളുന്നിലേ കൂമ്പടയുമ്പോൾ മണ്ണിന്റെ മണമുള്ള കലാകായിക പ്രതിഭകൾ ,രാഷ്ട്രീയനേതാക്കൾ ,സാഹിത്യകാരന്മാർ, അധ്യാപകർ എന്നിവരെ കൊല്ലത്തു മാത്രമല്ല കമ്പോള വ്യവസ്ഥിതി നിലനിൽക്കുന്ന എവിടെയും കണ്ടെത്തുക ദുഷ്ക്കരമായിരിക്കും. കമ്പോള വളർച്ചക്ക് മനുഷ്യനും മറ്റെല്ലാം പോലെ തന്നെ ഒരു അസംസ്കൃത വസ്തു മാത്രമാണല്ലോ! ഇത് ഇങ്ങനെ പോയാൽ മതിയോ ?സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പ്പിനു ഇതു ഭൂഷണമല്ലതന്നെ. ഗ്രാമങ്ങളിലെ കാർഷിക സംസ്ക്കാരവും നാഗരികതയും ഇന്ന് പെട്ടെന്നു പ്രചോദനം ഉൾക്കൊണ്ട് എങ്ങോട്ടോ കുതിക്കുകയാണ് .അവരുടെ മുന്നിൽ വിരിയുന്നതൊക്കെയു മത്ഭുതങ്ങൾ !!പ്രഭാപൂരിതങ്ങളായ ഈ കാഴ്ച്ചകളിൽ മതി മറന്നു നിൽക്കുകയാണവർ .ഈയാം പാറ്റകളുടെ കൂട്ടം. ഏതു നിമിഷവും വീണടിഞ്ഞു ചാരമാകാം!!
ഇതിൽ നിന്നും മോചനം വേണം . അതിനു വേണ്ടി വായന വളരണം. സാമൂഹിക ബോധം വളരണം . പകയും വിദ്വേഷവും വിട്ട് മനസ്സിൽ സ്നേഹത്തിന്റെ നനവുതിരണം .ഈ ലക്‌ഷ്യം സാക്ഷാൽക്കരിക്കുന്നതിനു നാടും നഗരവുമുണർത്തി നടത്തുന്ന ആയിരക്കണക്കിന് വിപുലവും വിസ്തൃതമായ നവ വായനാ സന്ദേശ പഥയാത്രകൾക്ക് കഴിയുമെന്നു ഞാൻ കരുതുന്നു. അങ്ങനെയെങ്കിൽ ഇവിടെ മദ്യശാലക്കുമുന്നിലെ ക്യൂ കുറയും ,പോലീസും വിജിലന്സും സി.ബി .ഐ യും അന്വേഷിക്കുന്ന തരത്തിലുള്ള പ്രമാദമായ കേസ്സുകളുടെ എണ്ണം കുറയും . അനാഥാലയങ്ങളും വൃദ്ധ സദനങ്ങളും കുറയും , വിദ്യാഭ്യാസ കച്ചവടം കുറയും ,പ്രകൃതിയെ കടുംവേട്ടുവെട്ടി നശിപ്പിക്കുന്ന പ്രവണത കുറയും , കുടുംബങ്ങളിൽ ശാന്തിയും സമാധാനവും കളിയാടും എല്ലാ മേഘലകളിലും അനുഭവപ്പെടുന്ന പ്രതിഭാ ദാരിദ്ര്യം ഇല്ലാതാവും .അതിനു മുമ്പിൽ നിന്നു നേതൃത്വം കൊടുക്കാൻ ഇവിടെ ഉയർന്നു നിൽക്കുന്ന നൂറു കണക്കിനു വരുന്ന സാംസ്ക്കാരിക സ്ഥാപനങ്ങൾ തയ്യാറാകണമെന്നുമാത്രം !!
(എൻ.രാജശേഖരൻ ഉണ്ണിത്താൻ )
Sunday, 9 June 2013
താരാട്ട്
ആനന്ദ തുന്തില തൂമ പകരുന്ന -
യാരോമൽ പൈതലേ നീയുറങ്ങ് !
ഏതൊരു ഹൃത്തിലും ചന്ദ്രനുദിപ്പിക്കും
സാരള്യ സാരമേ യുറങ്ങുറങ്ങ് !!
ആരാമ രോമാഞ്ചം പീതാംബരം ചുറ്റി
പുലർച്ചയ്ക്കുണർന്നു ചിരിക്കുംപോലെ
കുഞ്ഞു മനസ്സിനു കൗതുകം പകരുവാൻ
തൊങ്ങലു ചാർത്തിയ തൊട്ടിലിൽ നീ
അരിമുല്ലപ്പൂമൊട്ടിൻ കാന്തിയെ വെല്ലുന്ന
ദന്ത മുകുളങ്ങൾ കാട്ടി ചിരിച്ചുകൊണ്ടാൽ
അമ്മയ്ക്കടുക്കള പൂകുവാനാകാതെ
നിൻ മണിക്കൊഞ്ചലിൽ മുഴുകുമല്ലോ!!
ഉച്ച തിരിയുമ്പോളച്ഛനണയുമ്പോളൊ -
ത്തിരി വൈകാതൂണിനിലവയ്ക്കാൻ
ചോറും കറികളുമാകാതെവന്നെന്നാൽ
കത്തും ദേഷ്യക്കനലുകളോമനെ
നിൻ മണിച്ചുണ്ടിൽനിറഞ്ഞൊഴുകും പാൽ -
നിലാപുഞ്ചിരിത്തേനാലണച്ചിടേണം
ഉറങ്ങാതീമഞ്ചത്തിൽകിടന്നുകൊണ്ടിങ്ങനെ
നിർത്താതെ കാട്ടുന്നയാഹ്ലാദത്തിരകളാം
വിരുതുംവികൃതിയുമരുമക്കിടാവേ -
ചൊല്ലുമോ!നീയേതുകളരിയിലഭ്യസിച്ചു !!
ഭാരതനാരി, തൻ പൂമണി മുത്തിനെ-
യുദരത്തിൽ പേറുന്ന നാളുകളിൽ
കനവു കാണുന്നതൊക്കെയുമാ കള്ള -
ക്കണ്ണൻ തന്റെയമ്പേറുമതിരറ്റ വികൃതികൾ !
അർജുന പുത്രനഭിമന്യുവിനെപ്പോലെ
പൈതലേ നീയും ഗ്രഹിച്ചതാണോ !!
By
n.rajasekharan unnithan
ആനന്ദ തുന്തില തൂമ പകരുന്ന -
യാരോമൽ പൈതലേ നീയുറങ്ങ് !
ഏതൊരു ഹൃത്തിലും ചന്ദ്രനുദിപ്പിക്കും
സാരള്യ സാരമേ യുറങ്ങുറങ്ങ് !!
ആരാമ രോമാഞ്ചം പീതാംബരം ചുറ്റി
പുലർച്ചയ്ക്കുണർന്നു ചിരിക്കുംപോലെ
കുഞ്ഞു മനസ്സിനു കൗതുകം പകരുവാൻ
തൊങ്ങലു ചാർത്തിയ തൊട്ടിലിൽ നീ
അരിമുല്ലപ്പൂമൊട്ടിൻ കാന്തിയെ വെല്ലുന്ന
ദന്ത മുകുളങ്ങൾ കാട്ടി ചിരിച്ചുകൊണ്ടാൽ
അമ്മയ്ക്കടുക്കള പൂകുവാനാകാതെ
നിൻ മണിക്കൊഞ്ചലിൽ മുഴുകുമല്ലോ!!
ഉച്ച തിരിയുമ്പോളച്ഛനണയുമ്പോളൊ -
ത്തിരി വൈകാതൂണിനിലവയ്ക്കാൻ
ചോറും കറികളുമാകാതെവന്നെന്നാൽ
കത്തും ദേഷ്യക്കനലുകളോമനെ
നിൻ മണിച്ചുണ്ടിൽനിറഞ്ഞൊഴുകും പാൽ -
നിലാപുഞ്ചിരിത്തേനാലണച്ചിടേണം
ഉറങ്ങാതീമഞ്ചത്തിൽകിടന്നുകൊണ്ടിങ്ങനെ
നിർത്താതെ കാട്ടുന്നയാഹ്ലാദത്തിരകളാം
വിരുതുംവികൃതിയുമരുമക്കിടാവേ -
ചൊല്ലുമോ!നീയേതുകളരിയിലഭ്യസിച്ചു !!
ഭാരതനാരി, തൻ പൂമണി മുത്തിനെ-
യുദരത്തിൽ പേറുന്ന നാളുകളിൽ
കനവു കാണുന്നതൊക്കെയുമാ കള്ള -
ക്കണ്ണൻ തന്റെയമ്പേറുമതിരറ്റ വികൃതികൾ !
അർജുന പുത്രനഭിമന്യുവിനെപ്പോലെ
പൈതലേ നീയും ഗ്രഹിച്ചതാണോ !!
By
n.rajasekharan unnithan
Thursday, 6 June 2013
സ്ത്രീ
ഇന്നലെ ഞാനോരാര്‍ഭാട കന്ന്യക, സായം-
സന്ധ്യയില്‍ മഷിയെഴുതി
പൊട്ടും തൊട്ടു മധുര മനോജ്ഞ കനവുകളില്‍
വിഹരിച്ചവല്‍
എന്റെ ചിന്തകളില്‍ വളര്‍ന്നതോക്കെയുമാ
രാമന്റെ തിരുരൂപം
വൈദേഹിക്കു രാമനും രാമനു വൈദേഹിയും
ഹാ! എന്തൊരു ചേര്‍ച്ച
സല്ലപിച്ചീടും കബോതങ്ങളെ നോക്കിയമ്പു
തൊടുത്ത വേടന്റെ
കത്തിക്കാളിയ വിശപ്പിന്‍ വിളി ജ്ഞാനി
വാല്മീകിയും കേട്ടതില്ല
ചൊല്ലീ ‘ മ ‘ യിന്നും ധ്വനിക്കുന്നിതു പതിതന്റെ
തീനിന്‍ നേരുകളില്‍
ചുരന്ന മൊഴികളില്‍ പൂത്തതോ രാമചന്ദ്ര
പ്രകീര്‍ത്തനങ്ങളും
പെണ്ണിന്‍ ലോലത തിങ്ങും നെഞ്ചില്‍ ജന്മത്തിന്‍
തുടുപ്പു നേരിപ്പോടായപ്പോള്‍
ആരാന്റെ വായ്മൊഴി തുമ്പില്‍ ഹ! കൈ കഴുകിയോനീ
പുരുഷോത്തമന്‍
ആരണ്യം പൂകിയോരോമലാളോ പാവക സ്നാന
പരിശുദ്ധയും
സത്യമുള്ളില്‍ കത്തുമ്പോഴും പുറം ലോകത്തിനു ചെവി
കൊടുപ്പതോ നീതി
വീണ്‍വാക്കു കേട്ടു കാടു കാട്ടുന്ന വല്ലഭന്മാര്‍ക്കെന്നും
ദൃഷ്ടാന്തമേ
നിത്യവുമന്തിക്കു പാരായണം ചെയ്തു യോഷകള്‍
ചൂടുന്നീ ഭാരം
അഗ്നികുണ്ടത്തില്‍ നിന്നുയരാന്‍ ഞാന്‍ ഭൂമീപുത്രി
മൈഥീലീയല്ലല്ലോ
ചഞ്ചല ചിത്തന്‍ കാന്തനു മേലില്‍ നേരു തൊറ്റാനൊരു
നാരി മാത്രം
n.rajasekharan unnithan
Wednesday, 5 June 2013
വിത്തെടുത്തു കുത്തരുത് !
നമ്മുടെ ലോകം കഴിഞ്ഞ
കുറെ നാളായി വല്ലാത്ത മാറ്റങ്ങൽക്കാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത് .
നാൾക്കുനാൾ പുതിയതിലേക്കുള്ള പരക്കം പാച്ചിലിൽ പഴയതൊക്കെ നശിക്കുകയാണ് .
പഴമയുടെ മൂല്യം പുതിയ തലമുറ അറിയുന്നില്ല , അവരെ പഠിപ്പിക്കാനും
ശ്രമിക്കുന്നില്ല എന്നതും ഗൗരവമുള്ള കാര്യമാണ് .ലോകത്താകെ നടക്കുന്ന
കാര്യങ്ങൾ അപ്പപ്പോൾ നേരിട്ട് കാണാനും മനസ്സിലാക്കാനും കഴിയുമ്പോൾ അതിലെ
നന്മകളെക്കാൾ പുതുതലമുറയെ സ്വാധീനിക്കുന്നത് അതിലെ തിന്മകളാണ് .
അതുകൊണ്ടുതന്നെ ലോകം പൊതുവെ ഭീതിയുടെ നിഴലിലാവുന്നു . കാലാവസ്ഥ മാറുന്നു ,
ഭക്ഷണക്കമ്മി ഉണ്ടാകുന്നു , വെള്ളം കിട്ടാതാവുന്നു , രോഗം പടരുന്നു
ഇതൊന്നും അവരുടെ സജീവ ശ്രദ്ധയിൽ വരുന്നില്ല . അവർ വിവിധ മാധ്യമങ്ങൾ
ഉയർത്തുന്ന മാസ്മരികതയിൽ മയങ്ങുന്നു . പ്രകൃതി , ധാതുക്കൾ , ജലം , മണ്ണ്,
നദികൾ , തടാകങ്ങൾ എന്നുവേണ്ട പൊതുവായി അനുഭവിക്കേണ്ട സർവതും ഏതാനും ചിലർ
കയ്യടക്കി അധീശത്വം സ്ഥാപിക്കുമ്പോൾ അരുത് എന്ന് പറയാൻ ഈ
യുവതക്കാവുന്നില്ല . മാധ്യമം അതിന്റെ മുതലാളിയോട് കൂറു പുലർത്തും . ആ
തിരിച്ചറിവ് ചെറുപ്പക്കാരിൽ പകരാൻ കരുത്തുള്ള നാവുകൾ
ഉണ്ടാകേണ്ടിയിരിക്കുന്നു .
Sunday, 26 May 2013
കര്‍മ്മബോധം (കവിത )
ഇന്നലെ വിസ്ത്രുതമാം പാടങ്ങള്‍ പറമ്പുക-
ളതൊക്കെ യൗന്നത്യത്തിന്നളവായ് ഗ്ഗണിച്ചെങ്കില്‍
ഇന്നതിന്കാലംപോയിട്ടുന്നതവിദ് യാഭ്യാസ -
മതല്ലോ കൊയ്യുന്നതു പ്രൗഡിയും പ്രതാപവും
അതിനാലെങ്ങനെയുമീടുറ്റ ബിരുദങ്ങള്‍
മക്കള്‍ക്കുസമ്മാനിക്കാന്‍ വെമ്പുന്നൂ രക്ഷിതാക്കള്‍
അമ്മക്കു മോഹം മകനാവണ മെഞ്ചിനീയര്‍
അച്ഛനു മോഹമവനാവണം ഡോക്ടരെന്നും
മാര്‍ക്കൊന്നു പോയാല്‍പോയീ ജീവിതംതന്നെ പോയീ
ശകാരവര്‍ഷം കൊണ്ടു മൂടുന്നൂ കുരുന്നിനെ
ഇല്ലില്ല തര്‍ക്കമത്തില്‍ ജനനീ ജനകനോ -
യൗന്നത്യ സ്വപ്നങ്ങളാലന്ധത ബാധിച്ചവര്‍
ആയിരമഭിജ്ഞര്‍തന്‍ മസ്തിഷ്ക്കമൊത്തുചേര്‍ന്നു
മകനില്‍ജ്വലിക്കണ മതത്രേയാഗ്രഹിപ്പൂ !
ഉയര്‍ന്ന പഠനങ്ങള്‍ കഴിഞ്ഞു വരുന്നവര്‍
ഉടലു വിയര്‍ക്കുന്ന വേലകള്‍ വെറുക്കുന്നു
പങ്കതന്ചോട്ടിലുള്ളയുദ്യോഗമൊത് തില്ലെങ്കില്‍
വെറുതെ കളയുന്നു യുവത്വം കരുത്തതും
കൂട്ടരേ നോക്കൂ ചുറ്റും കനകം വിളഞ്ഞതാം
പാടങ്ങള്‍ പറമ്പുകള്‍ തരിശായ് തരിക്കുന്നു
ഇതെന്തു കര്‍മ്മബോധം ? ഭക്ഷണം വിളയിക്കും
വേലേക്കാല്‍ മഹത്തായി മറ്റുണ്ടോ വേല ഭൂവില്‍
നമ്മിലൂടോഴുകുമീയഴകുമാരോഗ്യവും
ആരാലും ഘോഷിക്കുമീ ഹരിതോന്നതിയതും
കര്‍ത്തവ്വ്യ കര്‍മ്മത്താലേ കനിഞ്ഞങ്ങരുളിയ
കര്‍ഷകരഖിലര്‍ക്കു മാരാദ്ധ്യര്‍ നിസംശയം
നാട്ടിനുഗുണംവരാ ഭാവങ്ങളുപേക്ഷിച്ചു
കൂടണമവര്‍ക്കൊപ്പം വിജ്ഞരേനിങ്ങളുംതാന്‍
എങ്കിലോ നാടിതൊരു സ്വര്‍ഗ്ഗമായ് തീരുമല്ലോ
ഇല്ലില്ല തൊഴിലെന്ന വിലാപം തീരുമല്ലോ.
BY
രാജശേഖരന്‍ ഉണ്ണിത്താന്‍ .എന്‍
ഇന്നലെ വിസ്ത്രുതമാം പാടങ്ങള്‍ പറമ്പുക-
ളതൊക്കെ യൗന്നത്യത്തിന്നളവായ് ഗ്ഗണിച്ചെങ്കില്‍
ഇന്നതിന്കാലംപോയിട്ടുന്നതവിദ്
മതല്ലോ കൊയ്യുന്നതു പ്രൗഡിയും പ്രതാപവും
അതിനാലെങ്ങനെയുമീടുറ്റ ബിരുദങ്ങള്‍
മക്കള്‍ക്കുസമ്മാനിക്കാന്‍ വെമ്പുന്നൂ രക്ഷിതാക്കള്‍
അമ്മക്കു മോഹം മകനാവണ മെഞ്ചിനീയര്‍
അച്ഛനു മോഹമവനാവണം ഡോക്ടരെന്നും
മാര്‍ക്കൊന്നു പോയാല്‍പോയീ ജീവിതംതന്നെ പോയീ
ശകാരവര്‍ഷം കൊണ്ടു മൂടുന്നൂ കുരുന്നിനെ
ഇല്ലില്ല തര്‍ക്കമത്തില്‍ ജനനീ ജനകനോ -
യൗന്നത്യ സ്വപ്നങ്ങളാലന്ധത ബാധിച്ചവര്‍
ആയിരമഭിജ്ഞര്‍തന്‍ മസ്തിഷ്ക്കമൊത്തുചേര്‍ന്നു
മകനില്‍ജ്വലിക്കണ മതത്രേയാഗ്രഹിപ്പൂ !
ഉയര്‍ന്ന പഠനങ്ങള്‍ കഴിഞ്ഞു വരുന്നവര്‍
ഉടലു വിയര്‍ക്കുന്ന വേലകള്‍ വെറുക്കുന്നു
പങ്കതന്ചോട്ടിലുള്ളയുദ്യോഗമൊത്
വെറുതെ കളയുന്നു യുവത്വം കരുത്തതും
കൂട്ടരേ നോക്കൂ ചുറ്റും കനകം വിളഞ്ഞതാം
പാടങ്ങള്‍ പറമ്പുകള്‍ തരിശായ് തരിക്കുന്നു
ഇതെന്തു കര്‍മ്മബോധം ? ഭക്ഷണം വിളയിക്കും
വേലേക്കാല്‍ മഹത്തായി മറ്റുണ്ടോ വേല ഭൂവില്‍
നമ്മിലൂടോഴുകുമീയഴകുമാരോഗ്യവും
ആരാലും ഘോഷിക്കുമീ ഹരിതോന്നതിയതും
കര്‍ത്തവ്വ്യ കര്‍മ്മത്താലേ കനിഞ്ഞങ്ങരുളിയ
കര്‍ഷകരഖിലര്‍ക്കു മാരാദ്ധ്യര്‍ നിസംശയം
നാട്ടിനുഗുണംവരാ ഭാവങ്ങളുപേക്ഷിച്ചു
കൂടണമവര്‍ക്കൊപ്പം വിജ്ഞരേനിങ്ങളുംതാന്‍
എങ്കിലോ നാടിതൊരു സ്വര്‍ഗ്ഗമായ് തീരുമല്ലോ
ഇല്ലില്ല തൊഴിലെന്ന വിലാപം തീരുമല്ലോ.
BY
രാജശേഖരന്‍ ഉണ്ണിത്താന്‍ .എന്‍
Monday, 20 May 2013
കാലം ആവശ്യപ്പെടുന്നത്
കാലം നമുക്ക് സമ്മാനിച്ചതാണ് സംസ്കാരവും സംസ്കൃതിയും
മുന്നോട്ടു പോകുംതോറും നാം വിവക്ഷിക്കുന്ന നന്മ തിന്മകളിൽ
തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നിർബാധം നടക്കുന്നു
ഒരു കാലത്ത് നാം ശരിയെന്നു പറഞ്ഞിരുന്ന പലതും ഇന്ന് തെറ്റും
തെറ്റെന്നു പറഞ്ഞിരുന്ന പലതും ഇന്നു ശരിയുമാണ്
ചരിത്രം അനാവരണം ചെയ്യുനതു ഈ മാറ്റങ്ങളുടെ
സംഘർഷ ഗാഥയാണ്
സംഘർഷ ഗാഥയാണ്
രക്തരൂഷിതവും അല്ലാത്തതുമായ ഈ സംഘർഷങ്ങളാണ്
ഭൂരിപക്ഷത്തിനനുകൂലമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്
മാറ്റങ്ങൾക്കു പുറം തിരിഞ്ഞു കാല പ്രയാണത്തെ തടയാൻ ,
ഈ കാലം തന്നെ സൃഷ്ടിച്ചു പോറ്റി വളർത്തി ഒടുവിൽ ആയുസ്സറ്റ
ജീർണ്ണ വ്യവസ്തകൽക്കാവുന്നതെങ്ങനെ?. അഹങ്കാരവും
അഹംഭാവവും വിവേകമില്ലായ്മയും കൊണ്ട് ഏറ്റവുമൊടുവിൽ
കൊമ്പ് കുത്തിയത് നാലു കേട്ടിന്റെയും എട്ടുകെട്ടിന്റെയും
ഉള്ളറകളെ വെളിച്ചത്തിൽ നിന്നും പ്രതിരോധിച്ച
ജന്മിത്വത്തിന്റെ , നാടുവഴിത്വത്തിന്റെ മോന്തായങ്ങളാണ് .
ഈ കാലം തന്നെ സൃഷ്ടിച്ചു പോറ്റി വളർത്തി ഒടുവിൽ ആയുസ്സറ്റ
ജീർണ്ണ വ്യവസ്തകൽക്കാവുന്നതെങ്ങനെ?. അഹങ്കാരവും
അഹംഭാവവും വിവേകമില്ലായ്മയും കൊണ്ട് ഏറ്റവുമൊടുവിൽ
കൊമ്പ് കുത്തിയത് നാലു കേട്ടിന്റെയും എട്ടുകെട്ടിന്റെയും
ഉള്ളറകളെ വെളിച്ചത്തിൽ നിന്നും പ്രതിരോധിച്ച
ജന്മിത്വത്തിന്റെ , നാടുവഴിത്വത്തിന്റെ മോന്തായങ്ങളാണ് .
ജന്മിത്വവും നാടുവാഴിത്തവും പൂർണമായി തകർന്നു
എന്ന് കരുതുന്നവർ ഉണ്ടാവും .
അത് തെറ്റായ വിലയിരുത്തലാണ് .ഇവിടെ അത് രൂപം
മാറിയിട്ടെയുള്ളൂ ,കാലത്തിനൊത്ത
കോലം കെട്ടി പഴമയുടെ ഉപാസകരായി വിശ്വാസവ്യാപാരം
ആധുനിക മേല്ക്കോയ്മയുടെ ഉത്തമ ഇടമായി
വളര്ത്തി കൊടിയ മാർദ്ദക - മർദ്ദിത
ചൂഷണം വേറൊരു തലത്തിൽ ഇവർ ഭംഗിയായി
നിർവഹിക്കുന്നു.
ചരിത്രം നമ്മെ പഠിപ്പിക്കുന്നത് പൂർണമായി ഒന്നിനെയും
നശിപ്പിക്കാൻ
ആവില്ല . യുദ്ധം ഇന്നും തുടരുന്നു !
ശത്രു പാളയത്തിൽ വലുംച്ചുരുട്ടി ഉച്ചിഷ്ടം കാത്തു നാവും
നുണഞ്ഞിരിക്കുന്നവരെ എത്രയോ നാം കാണുന്നു .
പണ്ട് വിളിച്ച മുദ്രാവാക്ക്യങ്ങൾ സൗകര്യം പോലെ മറന്നു
പുതിയ എജമാനനു മുമ്പിൽ തന്റെ കൂറു കാട്ടാൻ
ചേരാത്ത വേഷം കെട്ടി കൊമാളികളാകുന്നവർ എത്ര ?
ഈ വേഷത്തിലെ അശ്ലീലം ഇവരെന്തേ അറിയുന്നില്ല ?
അതല്ല ഇത് വെറും മുപ്പതു വെള്ളി കാശിനു
വേണ്ടിയുള്ള ഒറ്റു പണിയോ ?
ഇവിടെയും പുതിയ സമരമുഖങ്ങൾ കാലം തുറക്കും .
അന്ത്യ മില്ലാത്ത സമരങ്ങൾ പുതിയ സംസ്കാര തീരങ്ങൾ തീർക്കും
ഈ തീരങ്ങൾ സൃഷ്ടിക്കുന്ന നന്മയുടെ, ശരിയുടെ ഗർജ്ജനങ്ങൾ
നാടാകെ പ്രകമ്പനം കൊള്ളുമ്പോൾ വിഷജീവികൾ നടോഴിയും
അല്ലെങ്കിൽ വിഷം ഉള്ളിലടക്കി ഒതുങ്ങും
മറ്റൊരു രൂപ പരിണാമംവരെ
എന്നാലും എങ്ങും ഒരുനാളും സമരം അവസാനിക്കുന്നില്ല
സമരവും സംസ്കാരവും ഒത്തുചെർന്നങ്ങനെ
നവപഥങ്ങൾ വെട്ടിത്തുറന്നു യാത്ര തുടരും !
നവമുതലാളിത്തം അവന്റെ സംസ്കാരം വളരുവാൻ
നവമാധ്യമങ്ങളിലൂടെ എന്തൊക്കെ ചെയ്യുന്നു ?
അമ്പമ്പോ , കഷ്ടം! കഷ്ടം!
ഒരു ജനതയെ തകർക്കാൻ ആദ്യം അവന്റെ
സംസ്കാരം തകർക്കണം !ഭാഷ തകർക്കണം !!
പിന്നവന്റെ മനസ്സും ബുദ്ധിയും തനിയെ തകർന്നോളും !!!
ജനമേ നീ ഈയാം പാറ്റപോലെ
എന്തിനിതിന്റെ പിറകെ പായുന്നു ?
ഒറ്റപ്പെടലിന്റെ തുരുത്തിൽ നീയുഴറുമ്പോൾ
സാന്ത്വനമേകാൻ മക്കളെവിടെ ?
ബന്ധുകളെവിടെ ?
അയൽക്കാരെവിടെ ?
ഈ സമൂഹമെവിടെ ?
നിന്റെ ജന്മ ദൗത്യം എന്തായിരുന്നു?
ജീവിതയാത്രയിൽ തിരിഞ്ഞു നോക്കുമ്പോൾ
നീ ആരായിരുന്നു?
നീ സമ്പാദി ച്ച തോക്കെ ആർക്കായിരുന്നു ?
അവരൊക്കെയും നിന്റുറ്റവാരോ ഉടയവരോ?
നീ ഒന്നോർക്കുക ! ഇവർ വരച്ചു കാട്ടുന്നതല്ല ജീവിതം!!
അവർ ചെയ്യുന്നത്
ചരടിനോത്തു കളിക്കുന്ന പാവകളെ സൃഷ്ടിക്കലാണ് !
ഇതിനെ അതിജീവിക്കാനും വേണം ഇടപെടൽ !!
വ്യക്തിയും കുടുംബവും സമൂഹവും തമ്മിൽ സമന്ന്വയിച്ചു
ബൗദ്ധിക സാമ്പത്തിക മണ്ഡലങ്ങൾ പരസ്പരം പങ്കു
വയ്കുവാൻ ആശയപരമായ പോരാട്ടം ഉയർത്തുക
എന്നതാണ് ഇന്നു കാലം ആവശ്യപ്പെടുന്ന എറ്റവും
വലിയ സാംസ്കാരിക ഇടപെടൽ
എന്ന് ഞാൻ കാണുന്നു .
by. N.Rajasekharan Unnithan
Monday, 6 May 2013
എന്തിനീ സ്വാർത്ഥത !
ആർക്കും ഒന്നിനും നേരമില്ല . എന്തൊരു തിരക്കാണ് . അന്തം വിട്ടുള്ള ഈ പാച്ചിലിൽ
സമയം പോകുന്നതറിയുന്നതേയില്ല . നിമിഷങ്ങൾ ,മിനിട്ടുകൾ , മണിക്കൂറുകൾ ,ദിവസങ്ങൾ ,ആഴ്ച്ചകൾ , മാസങ്ങൽ , വർഷങ്ങൾ ഇങ്ങനെ ആയുസ് ശീക്രം കടന്നു പൊയ്കൊണ്ടിരിക്കുന്നു . ബാല്യം , കൌമാരം , യുവത്വം ഇതൊന്നും വന്നു പോകുന്നത് ഈ തിരക്കിൽ അറിയുന്നതേയില്ല . വാർദ്ധക്ക്യം വന്നു ഒറ്റപ്പെടലിന്റെ തുരുത്തിൽ ക്ഷീണിച്ച മനസും തളർന്ന ശരീരവുമായി ഏകാനായിരിക്കുമ്പോൾ സ്മൃതി പന്ഥാവിലൂടെ മിന്നിമറയുന്ന ചെറു തുണ്ടുകൾ മാത്രമാകുന്നു ഈ യുവത്വവും കൌമാരവും ബാല്യവുമൊക്കെ . ഓർമയിൽ സ്ഥായിയായി തങ്ങി നില്ക്കുന്നത് വല്ലതുമുണ്ടോ ? അച്ഛൻ , അമ്മ മറ്റു ബന്ധുക്കൾ ഇവരുടെ പരിലാളന ?
പുസ്ടകകെട്ടിന്റെ ഭാരതത്തിലും പഠിക്കാൻ ചെലുത്തുന്ന സമ്മർദ്ധത്തിലും അതൊക്കെ ബാലകൗമാര മനസിന്റെ ആഴങ്ങൾ തൊടാതെ പോകുന്നു .യുവത്വത്തിൽ കണ്ണിനെ, മനസ്സിനെ, ശരീരത്തെ ത്രസിപ്പിക്കുന്ന എന്തെല്ലാം കാഴ്ച്ചകൾ . അവയിൽ ഭ്രമിച്ചും രമിച്ചും രുചിച്ചും പായവേ കാലപ്രയാണം അറിയുന്നതേയില്ല . അതല്ലെങ്കിൽ ജീവിത യാത്രയിൽ ചുമലിൽ തൂങ്ങിയ ഭാരങ്ങൾ ഭദ്രമായി കരക്കടുപ്പിക്കാൻ നെട്ടോട്ടമോടിയപ്പോൾ ഈ യുവത്വം തന്നെ മറന്നുവോ ? എന്തായാലും സായന്തനത്തിൽ പിന്നിട്ട വഴികളിലെ മുള്ളും മലരും മനസ്സിനെ കുളുർപ്പിക്കുന്നില്ല . ചെയ്യേണ്ടിയിരുന്നത് ചെയ്തില്ല എന്ന തോന്നൽ .
ചെയ്തതൊക്കെയും എന്റെ മനസ്സിന്നു സുഖം പകരുന്നത് മാത്രമായിരുന്നു . ഭാര്യ , മക്കൾ , അയൽക്കാർ , സമൂഹമാകെ എന്റെ ഇഷ്ടങ്ങൾക്കു കീഴ്പെട്ടു വലയുന്നത് ഒരു നിമിഷം ചിന്തിക്കാതെ ഞാൻ ഓടുകയായിരുന്നു . വന്നു നില്ക്കുന്നതെവിടെ ? പിന്നിട്ട വഴികളുടെ ദൂരം അറിയാതെ, നെഞ്ചിനു സാന്ത്വനമേകും ചൂടും തണുപ്പും അറിയാതെ ,ചുട്ടു പൊള്ളുന്ന വിസ്തൃത മരുഭൂവിൽ !.പിന്നെന്തിനീ നെട്ടോട്ടം ?. എല്ലാവർക്കും ചിന്തിക്കാൻ കൊള്ളാവുന്നതാണിത് . വേണ്ട സമയത്ത് വേണ്ടതുപോലെ ചെയ്യാൻ നമ്മുടെ സ്വാർദ്ധത പലപ്പോഴും നമ്മെ അനുവദിക്കാറില്ല എന്നതാണ് സത്യം . സ്വാർത്ഥത വെടിഞ്ഞു പരസ്പരം ആലോചിച്ചു യോജ്യമായ കാര്യങ്ങൾ ചെയ്യാൻ മുതിർന്നാൽ വയസ്സുകാലത്ത് മനസാക്ഷികുത്തില്ലാതെ കഴിഞ്ഞുകൂടാം എന്ന് ഞാൻ കരുതുന്നു .
Sunday, 7 April 2013
നരൻ
മനുഷ്യൻ ആരാന്നാ വിചാരം , വല്യ ആളല്യൊ !
ഇക്കാണുന്നതൊക്കെ സൃഷ്ടിച്ചതാരാ ,അവനല്യോ !
മണ്ണും പ്രകൃതിയും കുറെ ജീവജാലങ്ങളും
പണ്ടിതല്ലായിരുന്നോ ഭൂമി !
ജീവജാലങ്ങൾ കിട്ടിയതൊക്കെ തിന്നു ജീവിച്ചു
ഫലഭോജികൾ ,മാംസഭോജികൾ
വനത്തിൽ മറ്റു ജീവികല്ക്കൊപ്പം മനുഷ്യനും ജീവിച്ചു
എങ്ങനാ ജീവിച്ചത് ?
ഭക്ഷണത്തിനും , തലചായ്ക്കാനോരിടത്തിനും
തങ്ങളിൽ തങ്ങളിലും മറ്റ് ജീവികളോട് മല്ലിട്ടും !
അങ്ങനെ പോരാട്ടവീര്യം അവന്റെ രക്തത്തിലേക്കിരച്ചു കയറി !
കരുത്തുള്ളവൻ നേതാവായി
രാജാവായി , ചക്രവർത്തിയായി
പ്രസിഡന്റും പ്രധാനമന്ത്രിയുമായി
ജനാധിപത്യമെന്നാ പറയുന്നത്
ജനഹിതം, കടലും കടലാടിയും പോലെ
നേരും നെറിയും വേണ്ട
തന്ത്രങ്ങളും മന്ത്രങ്ങളും മതി
എന്തു അരുതായ്മകളും കാട്ടിക്കൂട്ടാം
ആരുമറിയരുതെന്നു മാത്രം
അറിഞ്ഞാലും മിണ്ടിപ്പോകരുത്!
പിന്നെ ആട്ടിനെ പട്ടിയാക്കാൻ പോന്ന
വൈഭവമുള്ളവരൊത്തിരി ചുറ്റുവട്ടത്തുണ്ടാവുകയും വേണം !
മുതലാളിമാരാരാന്നാ വിചാരം ?
മുതലിറക്കാൻ ശേഷിയുള്ളവരല്യോ
മുതലിറക്ക്യാ പിന്നെ ലാഭം വേണ്ടേ
ചില്ലറ ലാഭം മതിയോ
എല്ലാം കൈപിടിയിലൊതുക്കണ്ടേ!
ഒതുക്കേണ്ടവനെയൊക്കെയൊതുക്കി മുന്നേറണ്ടേ ?
പിന്നെയധികാരം , ഭരണം
എന്തെല്ലാം ഏർപ്പാടുകൾ !
കസേരയിലിരുന്നു വായ്മൊഴി പെയ്യുന്നവർക്കു
വീഴാൻ പോകുമ്പം താങ്ങാനും പൊക്കാനും
കരങ്ങൾ സംഭാവന ചെയ്യുന്നതിന്റെ
ചെലവെന്താന്നാ വിചാരം ?
അതു പിന്നെ കച്ചി കെട്ടാൻ വള്ളി കച്ചീന്നു തന്നല്യൊ !
കൊടും വെയിലിൽ ഗതികെട്ടവന്മാരുടെമേൽ
ആശ്വാസമായിറ്റിയിരുന്ന ചാറ്റൽമഴയിപ്പോൾ
കരുത്താർജ്ജിച്ചീ മുതലാളിമാരുടെ മേനി കുളിർപ്പിക്കുന്നത്
പിന്നെന്തിന്റെ പേരിലാന്നാ വിചാരം?
ഒരു പാലമിട്ടാലങ്ങോട്ടുമിങ്ങോട്ടുമെന്നാ നാട്ടുനടപ്പ്
അതിനു വെറുതെ കണ്ണ് കടിച്ചിട്ടു കാര്യമുണ്ടോ ?
വികസിച്ചു വികസിച്ചു മുന്നേറാൻ പണം വേണം
പണം മുടക്കാൻ മുതലാളി വേണം
എന്നതല്യോ ഇന്നത്തെ ആപ്ത വാക്ക്യം !
മനുഷ്യനരാന്നാ വിചാരം ?
ഇക്കാണുന്നതൊക്കെ സൃഷ്ടിച്ചതാരാ , അവനല്യോ !
കപ്പല് പണിതു , വിമാനം പണിതു
കോട്ടയും സൗധവും പണിതു !
പ്രകൃതിയവന് ജീവ സന്താരണോപാധി !
കാടും നാടും പാടവും പറമ്പും പാറയും മണലും ജലവും നദിയും
മത്സ്യമൃഗങ്ങളുരഗങ്ങളുമെല്ലാമവന്റെ തീരാവിശപ്പിൻ മുന്നിലെ ഇരകൽ
വയററിയാതെ തിന്നുകയാണ്
തിന്നജീർണം പിടിച്ചുഴലുകയാണ്
മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള ജൈവ
ബന്ധമറിയാതെ കടുംവെട്ടു വെട്ടിയുംമണിസൗധം
പണിതും ജീവിത മാസ്വതിപ്പൂ കയ്യൂക്കുള്ളവർ
നോക്കുകെങ്ങും വികസന വിരോധികൾ
വഴിമുടക്കികൾ , ഇവരുടെ വായടപ്പിക്കുവാൻ
ഭരിക്കുന്നോർക്കിലയിട്ടൂണ് വിളമ്പിയും
അഗ്രമൂല്യ നോട്ടുകൾ പണ്ടങ്ങൾ മുടങ്ങാതർച്ചന നടത്തിയും
പുത്രകളത്രാതികളോടൊപ്പം സ്വപ്നം കാണുന്നു കനക സൂര്യോദയം !
സർവ്വനാശത്തിൻ മുകളിലൊരു സ്വർലോകം !!
കഷ്ടം! അറിവില്ലായ്മ ക്കുയരം വച്ചാൽ
ഒടിഞ്ഞു നിലംകുത്താതെ തരമുണ്ടോ ?
ഭരണം ഭരണം ഭാവിതൻ ശോഭന ദർശനം !
സമീകൃതപരിസരമൊരുക്കി വളർത്തി
നാളെയുടെ കരുത്തൂട്ടി വളർത്തി
ഭയമില്ലാതെ മുന്നേറാൻ പാതയൊരുക്കു മധികാരം !!
മനുഷ്യനരാന്നാ വിചാരം , വല്യ ആളല്യോ
ദുരമൂത്തു യുദ്ധം ചെയ്തു സർവനാശം വിതക്കുന്നവൻ
ഉറ്റവരെയും ഉടയവരെയും സ്നേഹച്ചൂളയിൽ പോറ്റുന്നവൻ
ഒടുവിൽ ഇരിക്കുന്ന കൊമ്പു മുറിച്ചാ ചൂളയിൽ വീണൊടുങ്ങുന്നവൻ!
മനുഷ്യൻ ആരാന്നാ വിചാരം , വല്യ ആളല്യൊ !
ഇക്കാണുന്നതൊക്കെ സൃഷ്ടിച്ചതാരാ ,അവനല്യോ !
മണ്ണും പ്രകൃതിയും കുറെ ജീവജാലങ്ങളും
പണ്ടിതല്ലായിരുന്നോ ഭൂമി !
ജീവജാലങ്ങൾ കിട്ടിയതൊക്കെ തിന്നു ജീവിച്ചു
ഫലഭോജികൾ ,മാംസഭോജികൾ
വനത്തിൽ മറ്റു ജീവികല്ക്കൊപ്പം മനുഷ്യനും ജീവിച്ചു
എങ്ങനാ ജീവിച്ചത് ?
ഭക്ഷണത്തിനും , തലചായ്ക്കാനോരിടത്തിനും
തങ്ങളിൽ തങ്ങളിലും മറ്റ് ജീവികളോട് മല്ലിട്ടും !
അങ്ങനെ പോരാട്ടവീര്യം അവന്റെ രക്തത്തിലേക്കിരച്ചു കയറി !
കരുത്തുള്ളവൻ നേതാവായി
രാജാവായി , ചക്രവർത്തിയായി
പ്രസിഡന്റും പ്രധാനമന്ത്രിയുമായി
ജനാധിപത്യമെന്നാ പറയുന്നത്
ജനഹിതം, കടലും കടലാടിയും പോലെ
നേരും നെറിയും വേണ്ട
തന്ത്രങ്ങളും മന്ത്രങ്ങളും മതി
എന്തു അരുതായ്മകളും കാട്ടിക്കൂട്ടാം
ആരുമറിയരുതെന്നു മാത്രം
അറിഞ്ഞാലും മിണ്ടിപ്പോകരുത്!
പിന്നെ ആട്ടിനെ പട്ടിയാക്കാൻ പോന്ന
വൈഭവമുള്ളവരൊത്തിരി ചുറ്റുവട്ടത്തുണ്ടാവുകയും വേണം !
മുതലാളിമാരാരാന്നാ വിചാരം ?
മുതലിറക്കാൻ ശേഷിയുള്ളവരല്യോ
മുതലിറക്ക്യാ പിന്നെ ലാഭം വേണ്ടേ
ചില്ലറ ലാഭം മതിയോ
എല്ലാം കൈപിടിയിലൊതുക്കണ്ടേ!
ഒതുക്കേണ്ടവനെയൊക്കെയൊതുക്കി മുന്നേറണ്ടേ ?
പിന്നെയധികാരം , ഭരണം
എന്തെല്ലാം ഏർപ്പാടുകൾ !
കസേരയിലിരുന്നു വായ്മൊഴി പെയ്യുന്നവർക്കു
വീഴാൻ പോകുമ്പം താങ്ങാനും പൊക്കാനും
കരങ്ങൾ സംഭാവന ചെയ്യുന്നതിന്റെ
ചെലവെന്താന്നാ വിചാരം ?
അതു പിന്നെ കച്ചി കെട്ടാൻ വള്ളി കച്ചീന്നു തന്നല്യൊ !
കൊടും വെയിലിൽ ഗതികെട്ടവന്മാരുടെമേൽ
ആശ്വാസമായിറ്റിയിരുന്ന ചാറ്റൽമഴയിപ്പോൾ
കരുത്താർജ്ജിച്ചീ മുതലാളിമാരുടെ മേനി കുളിർപ്പിക്കുന്നത്
പിന്നെന്തിന്റെ പേരിലാന്നാ വിചാരം?
ഒരു പാലമിട്ടാലങ്ങോട്ടുമിങ്ങോട്ടുമെന്നാ നാട്ടുനടപ്പ്
അതിനു വെറുതെ കണ്ണ് കടിച്ചിട്ടു കാര്യമുണ്ടോ ?
വികസിച്ചു വികസിച്ചു മുന്നേറാൻ പണം വേണം
പണം മുടക്കാൻ മുതലാളി വേണം
എന്നതല്യോ ഇന്നത്തെ ആപ്ത വാക്ക്യം !
മനുഷ്യനരാന്നാ വിചാരം ?
ഇക്കാണുന്നതൊക്കെ സൃഷ്ടിച്ചതാരാ , അവനല്യോ !
കപ്പല് പണിതു , വിമാനം പണിതു
കോട്ടയും സൗധവും പണിതു !
പ്രകൃതിയവന് ജീവ സന്താരണോപാധി !
കാടും നാടും പാടവും പറമ്പും പാറയും മണലും ജലവും നദിയും
മത്സ്യമൃഗങ്ങളുരഗങ്ങളുമെല്ലാമവന്റെ തീരാവിശപ്പിൻ മുന്നിലെ ഇരകൽ
വയററിയാതെ തിന്നുകയാണ്
തിന്നജീർണം പിടിച്ചുഴലുകയാണ്
മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള ജൈവ
ബന്ധമറിയാതെ കടുംവെട്ടു വെട്ടിയുംമണിസൗധം
പണിതും ജീവിത മാസ്വതിപ്പൂ കയ്യൂക്കുള്ളവർ
നോക്കുകെങ്ങും വികസന വിരോധികൾ
വഴിമുടക്കികൾ , ഇവരുടെ വായടപ്പിക്കുവാൻ
ഭരിക്കുന്നോർക്കിലയിട്ടൂണ് വിളമ്പിയും
അഗ്രമൂല്യ നോട്ടുകൾ പണ്ടങ്ങൾ മുടങ്ങാതർച്ചന നടത്തിയും
പുത്രകളത്രാതികളോടൊപ്പം സ്വപ്നം കാണുന്നു കനക സൂര്യോദയം !
സർവ്വനാശത്തിൻ മുകളിലൊരു സ്വർലോകം !!
കഷ്ടം! അറിവില്ലായ്മ ക്കുയരം വച്ചാൽ
ഒടിഞ്ഞു നിലംകുത്താതെ തരമുണ്ടോ ?
ഭരണം ഭരണം ഭാവിതൻ ശോഭന ദർശനം !
സമീകൃതപരിസരമൊരുക്കി വളർത്തി
നാളെയുടെ കരുത്തൂട്ടി വളർത്തി
ഭയമില്ലാതെ മുന്നേറാൻ പാതയൊരുക്കു മധികാരം !!
മനുഷ്യനരാന്നാ വിചാരം , വല്യ ആളല്യോ
ദുരമൂത്തു യുദ്ധം ചെയ്തു സർവനാശം വിതക്കുന്നവൻ
ഉറ്റവരെയും ഉടയവരെയും സ്നേഹച്ചൂളയിൽ പോറ്റുന്നവൻ
ഒടുവിൽ ഇരിക്കുന്ന കൊമ്പു മുറിച്ചാ ചൂളയിൽ വീണൊടുങ്ങുന്നവൻ!
Friday, 29 March 2013
ഇന്ത്യയിൽ നടക്കുന്നത്
ലോകമുതലാളിത്തം ഇന്ന് പ്രതിസന്ധി യിലാണ് . ആ പ്രതിസന്ധി വികസ്വര രാഷ്ട്രങ്ങളുടെ
ചെലവിൽ മറികടക്കാനാണ് അവർ ശ്രമിക്കുന്നത് . അതിനു ലോകബാങ്കും I.M.F- o അവരുടെ
ഏജെന്റ് മാരായി പ്രവർത്തിക്കുന്നു . മൂന്നാം ലോക രാജ്യങ്ങൾക്ക് വായ്പ അനുവദിക്കുന്നതിൽ
അടിച്ചേൽപ്പിക്കുന്ന വ്യവസ്ഥകളിലൂടെ മുതലാളിത്ത താൽപ്പര്യം ഇവർ ഉറപ്പാക്കുന്നു .
തല വയ്ക്കുന്ന രാഷ്ട്രങ്ങൾ ഇവരുടെ ചൂഷണങ്ങളിൽ അമർന്നു തകരുന്നു. സ്വതന്ത്ര വ്യാപാരം
മൂലധനത്തിന്റെ എവിടെയും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം . സബ്സിഡി ഒഴിവാക്കൽ
സേവന മേഘല തുറന്നുകൊടുക്കൽ. വിദ്യാഭ്യാസ സാംസ്കാരിക മേഘലകളിൽ സ്വൈര വിഹാരം
നടത്താനുള്ള അവകാശം ഇതെല്ലാം പുതിയ വായ്പ്പയ്ക്കുള്ള വ്യവസ്ഥകളായ് അടിച്ചേൽപ്പിക്കപ്പെടുന്നു .
പലവിധ സമ്മർദ്ദങ്ങളാൽ മൂന്നാം ലോക രാജ്യങ്ങൾ ഇത് അംഗീകരിക്കപ്പെടുവാൻ നിർബന്ധി
ഇതാണ് ഇന്ത്യയിലും നടക്കുന്നത് . പാവപ്പെട്ടവർ അതിന്റെ തിക്ത ഫലമനുഭവിക്കുന്നു.
ഇത് മനസ്സിലാക്കി ചെറുക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊഴിലാളി കൾക്കും , പാവപ്പെട്ടവർക്കും
ഇവിടെ ജീവിക്കാൻ പറ്റാത്ത സ്ഥിതി വളരെ പെട്ടെന്നുണ്ടാകും . അതിന്റെ ദൃശ്യങ്ങൾ
ഇന്ത്യയിലുടനീളം ഇപ്പോഴേ കാണാവുന്നതാണ് .
ഒരു മഹത് വ്യക്തി യെ അപമാനിക്കുവാനുള്ള എളുപ്പമാർഗം അദ്ദേഹത്തിന്റെ പ്രതിമയുണ്ടാക്കി മാല ചാർത്തി ആരാധിക്കുക എന്നതാണ്.
അദ്ദേഹത്തന്റെ വചനങ്ങൾ ആരും അനുസരിക്കുന്നില്ല ,പ്രചരിപ്പിക്കുന്നില്ല. അദ്ദേഹം സർവർക്കുമായി സ്ഥാപിച്ച സ്ഥാപനങ്ങൾ
തങ്ങളുടെ കൈകാര്യ കര്തൃത്വത്തിൽ ഒതുക്കുന്നതിന് ആശയങ്ങളേക്കാൾ വ്യക്ത്തി പൂജക്കാണ് കരുത്ത് എന്ന്
ഇവർക്ക് നന്നായ് അറിയാം. ചുറ്റും നോക്കൂ പ്രതിമകൾ.. ! , പ്രതിമകൾ ... !!! വ്യക്തിയുടെ വ്യക്തിത്വം ജ്വലിപ്പിക്കുന്ന ആശയം
മറച്ചുവച്ചു പടം പൂജിപ്പിക്കുവാൻ വ്യഗ്രത കാണിക്കുന്ന ഇവർ മുന്നിൽ കാണുന്നത് വ്യവസായം മാത്രമാണ് എന്ന് ഈ മാർജ്ജാര
സ്വഭാവികൾ ഒഴിച്ചു സകലരും അറിയുന്നു . ഇവരുടെ ആധിക്ക്യം വർദ്ധിച്ചു വരുന്നത് കാരണം ഈ മഹത് വ്യക്തികൾ
പൊതു വ്യക്തിത്വത്തിൽ നിന്നും മാറി ഒരു ചെറു ന്യുനപക്ഷത്തിന്റേതായ് വിഭാഗി
സൃഷ്ടിക്കുന്ന വിള്ളൽ ചെറുതല്ല . എല്ലാറ്റിന്റെയും കാതൽ സമൂഹ നന്മയാണ് എന്ന തിരിച്ചറി വിലേക്ക് എല്ലാവരെയും
എത്തിക്കുന്നതിനും ജാതി മത വർഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാ മഹാന്മാരെയും അവരുടെ ആശയങ്ങളെയും മാനിക്കുന്നതിനും
പ്രചരിപ്പിക്കുന്നതിനും യത്നിക്
കൊയ്യാൻ ഇറങ്ങിയിട്ടുള്ളവർ ഇവരുടെ ശിഷ്യന്മാരോ ദാസന്മാരോ അല്ല . ഇവർ ചെയ്യുന്ന ദ്രോഹം തിരിച്ചറിഞ്ഞു
യാഥാർത്ഥ്യം തുറന്നു കാട്ടുവാൻ പോതുപ്രസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ട്
Tuesday, 12 February 2013
പ്രകാശം
കേരളം പലതുകൊണ്ടും പ്രത്യേകതകളുള്ള പ്രദേശമാണ് . മതസൗഹാര്‍ദ്ദത്തിലാണെങ്കില്‍ നാം അഭിമാനാര്‍ഹമാം വിധം മുന്‍പന്തിയിലായിരുന്നു.ഹിന്ദു ക്രിസ്ത്യന്‍ മുസ്ലിം ജനവിഭാഗങ്ങള്‍ അവരുടെ സന്തോഷങ്ങളും ദുഖങ്ങളും പരസ്പരം പങ്കുവച്ചു ഐക്ക്യത്തോടെ ഇടപഴകി കഴിഞ്ഞിരുന്നു. ഓണവും പെരുന്നാളും ഈസ്റ്ററും എല്ലാവരും കൂടിച്ചേര്‍ന്ന് ആഘോഷിച്ചിരുന്നു. കേരളം മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില് ലമായിരുന്നു. ഇന്ന് എന്തോ? എവിടെയൊക്കെയോ ചില ചോദ്യചിഹ്നങ്ങള്‍ ഉയരുന്നു
ഓരോരുത്തര്‍ക്കും അവരവരുടെ സ്വത്വത്തില്‍ ഒതുങ്ങാനുള്ള പ്രവണത വളര്‍ന്നു വരുന്നതായി കാണുന്നു. മത ജാതീയ സംഘടനകള്‍ ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതായും തോന്നുന്നു . ഇത് ഭാവി കേരളത്തിനു ഗുണകരമല്ല തന്നെ.
ഒരു മതവിശ്വാസി ആയിരിക്കുമ്പോള്‍ തന്നെ ഇതര മതങ്ങളോട് സഹിഷ്ണുതയും സാഹോദര്യവും പുലര്‍ത്താന്‍ നമുക്കു കഴിയണം . എല്ലാ മതത്തിന്റെയും സത്ത മാനവ നന്മയാണെന്ന തിരിച്ചറിവും നമുക്കുവേണം . ആപത്തില്‍ പെട്ടവനെ, നിരാലംബനെ ജാതിയും മതവും നോക്കാതെ സഹായിക്കുമ്പോള്‍ അവന്‍ ദൈവസാന്നിധ്യം അനുഭവിക്കുന്നു. അവന്റെ ഹൃദയത്തില്‍ നിന്നും പ്രവഹിക്കുന്ന നന്ദിയുടെയും കടപ്പാടിന്റെയും ബഹിര്‍സ്പുരണങ്ങള്‍ ചിലപ്പോള്‍ അദൃശ്യമാണെങ്കില്‍ പോലും അത് ഔന്നത്യ പ്രദായകമാണ് . അത് ദൈവ തുല്യമായ മഹത്വത്തിലേക്കു നിങ്ങളെ ഉയര്‍ത്തും. തീര്‍ച്ച . അത് മാത്രമല്ല നാം മത വിശ്വാസി ആയിരിക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുല്ല അവകാശത്തെ അംഗീകരിക്കുന്നതിനും അവനോടോത്തുചെര്‍ന്നു രാഷ്ട്ര പുരോഗദിക്കുവേണ്ടി യത്നിക്കുന്നതിനും നമുക്കു കഴിയണം . എങ്കില്‍ മാത്രമേ മതേതരത്തിലധിഷ്ടിതമായ കേരളം കെട്ടിപ്പടുക്കുവാന്‍ നമുക്കു കഴിയുകയുള്ളൂ. ഒരു പൗരന്‍ എന്ന നിലയില്‍ ചുറ്റും പ്രകാശം പരത്തി ജീവിക്കാന്‍ കഴിയുകയുള്ളൂ. മഹിത കേരളഭൂവിനെ ദൈവത്തിന്റെ സ്വന്തം നാടായി മാറ്റുവാന്‍ കഴിയുകയുള്ളൂ . അതിനുവേണ്ടി എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു.
കേരളം പലതുകൊണ്ടും പ്രത്യേകതകളുള്ള പ്രദേശമാണ് . മതസൗഹാര്‍ദ്ദത്തിലാണെങ്കില്‍ നാം അഭിമാനാര്‍ഹമാം വിധം മുന്‍പന്തിയിലായിരുന്നു.ഹിന്ദു ക്രിസ്ത്യന്‍ മുസ്ലിം ജനവിഭാഗങ്ങള്‍ അവരുടെ സന്തോഷങ്ങളും ദുഖങ്ങളും പരസ്പരം പങ്കുവച്ചു ഐക്ക്യത്തോടെ ഇടപഴകി കഴിഞ്ഞിരുന്നു. ഓണവും പെരുന്നാളും ഈസ്റ്ററും എല്ലാവരും കൂടിച്ചേര്‍ന്ന് ആഘോഷിച്ചിരുന്നു. കേരളം മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്
ഓരോരുത്തര്‍ക്കും അവരവരുടെ സ്വത്വത്തില്‍ ഒതുങ്ങാനുള്ള പ്രവണത വളര്‍ന്നു വരുന്നതായി കാണുന്നു. മത ജാതീയ സംഘടനകള്‍ ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതായും തോന്നുന്നു . ഇത് ഭാവി കേരളത്തിനു ഗുണകരമല്ല തന്നെ.
ഒരു മതവിശ്വാസി ആയിരിക്കുമ്പോള്‍ തന്നെ ഇതര മതങ്ങളോട് സഹിഷ്ണുതയും സാഹോദര്യവും പുലര്‍ത്താന്‍ നമുക്കു കഴിയണം . എല്ലാ മതത്തിന്റെയും സത്ത മാനവ നന്മയാണെന്ന തിരിച്ചറിവും നമുക്കുവേണം . ആപത്തില്‍ പെട്ടവനെ, നിരാലംബനെ ജാതിയും മതവും നോക്കാതെ സഹായിക്കുമ്പോള്‍ അവന്‍ ദൈവസാന്നിധ്യം അനുഭവിക്കുന്നു. അവന്റെ ഹൃദയത്തില്‍ നിന്നും പ്രവഹിക്കുന്ന നന്ദിയുടെയും കടപ്പാടിന്റെയും ബഹിര്‍സ്പുരണങ്ങള്‍ ചിലപ്പോള്‍ അദൃശ്യമാണെങ്കില്‍ പോലും അത് ഔന്നത്യ പ്രദായകമാണ് . അത് ദൈവ തുല്യമായ മഹത്വത്തിലേക്കു നിങ്ങളെ ഉയര്‍ത്തും. തീര്‍ച്ച . അത് മാത്രമല്ല നാം മത വിശ്വാസി ആയിരിക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുല്ല അവകാശത്തെ അംഗീകരിക്കുന്നതിനും അവനോടോത്തുചെര്‍ന്നു രാഷ്ട്ര പുരോഗദിക്കുവേണ്ടി യത്നിക്കുന്നതിനും നമുക്കു കഴിയണം . എങ്കില്‍ മാത്രമേ മതേതരത്തിലധിഷ്ടിതമായ കേരളം കെട്ടിപ്പടുക്കുവാന്‍ നമുക്കു കഴിയുകയുള്ളൂ. ഒരു പൗരന്‍ എന്ന നിലയില്‍ ചുറ്റും പ്രകാശം പരത്തി ജീവിക്കാന്‍ കഴിയുകയുള്ളൂ. മഹിത കേരളഭൂവിനെ ദൈവത്തിന്റെ സ്വന്തം നാടായി മാറ്റുവാന്‍ കഴിയുകയുള്ളൂ . അതിനുവേണ്ടി എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു.
റോഡുസുരക്ഷ
നമുക്ക് ഇഷ്ടം പോലെ റോഡുകളുണ്ട്. അതില്‍ നല്ലതും മോശമായതുമുണ്ട് . യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാതെ വരുന്നതാണ് റോഡുകള്‍ തകര്‍ന്നു നാശമാകാന്‍ കാരണം . ഈ റോഡുകള്‍ ഉപയോഗിക്കുന്നവര്‍ മറന്നുപോകുന്ന ഒരു
കാര്യമുണ്ട് ഇവയെല്ലാം തന്നെ പൊതുപണം മുടക്കി നിര്‍മ്മിച്ചിട്ടുള്ളതാണെന്നും അതിലുള്ള അവകാശം ഏല്ലാവര്‍ക്കും തുല്യമാണെന്നും .ഇന്ന് വാഹനം ക്രമാധീതമായി വര്‍ദ്ധിച്ചിട്ടുണ്ട് . വാഹനങ്ങളുടെ വര്‍ദ്ധനവിന് ആനുപാതികമായി റോഡുസൗകര്യമിനിയുമുണ്ടായിട്ടില് ല .
അപ്പോള്‍ റോഡിലൂടെ വാഹനമോടിക്കുന്നവര്‍ റോഡുനിയമങ് ങള് പാലിക്കുന്നതില്‍ ബാദ്ധശ്രദ്ധരായിരിക്കണം . അല്‍പ്പം അശ്രദ്ധ തങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടേയും വിലപ്പെട്ട ജീവനു ഭീഷണിയായി
തീര്‍ന്നേക്കാം . പരിഹാരമില്ലാത്ത അബദ്ധത്തിലേക്കു നമുക്കു
വാഹനമോടിക്കണമോ ?ഇന്ന് റോഡില്‍ ലൈസെന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവര്‍ - അതില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ട് , മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ , അമിതവേഗത്തിന്റെ
ത്രില്ലില്‍ രമിക്കുന്നവര്‍ , വാഹനം സാരിയായി അറ്റകുറ്റപ്പണി നടത്താതെ കൊണ്ടുനടക്കുന്നവര്‍ , റോഡുനിയമങ്ങള്‍ പാലിക്കാന്‍ വിമുഖതയുള്ളവര്‍ - ഇവര്‍ എല്ലാം ഈ പരിമിതമായ റോഡിലൂടെയാണ് വാഹനമോടിക്കുന്നത് . അപ്പോള്‍ എന്തെന്തു നടന്നുകൂട ? എത്രയോ വിലപ്പെട്ട ജീവനുകള്‍ ,കുട്ടികളും മുതിര്‍ന്നവരുമായി തരുവില്‍ പൊലിയുന്നു .വിധിയെ പഴിച്ചിട്ടു വല്ലകാര്യവുമുണ്ടോ ? റോഡ് അപകടങ്ങള്‍ വരുത്തുന്നവര്‍ കുറ്റം അവരുടെ ഭാഗത്ത് ആണെങ്കിലും ശിക്ഷിക്കപ്പെടാതെ പോകുന്നത് വളരെയാണ് .നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാന്‍ അവസരമുണ്ടെങ്കില്‍ പിന്നെന്തിനു ശ്രദ്ധിക്കണം ? ഒരു ജീവന്‍ നഷ്ടപെടുമ്പോള്‍ ദുഖിക്കുന്നവര്‍ എത്ര ? അവലംബമറ്റവര്‍ എത്ര ?ഒറ്റപ്പെടുന്നവര്‍ എത്ര ? നിരാശയുടേയും നാശത്തിന്റെയും പടുകുഴിയില്‍ വീഴുന്നവര്‍ എത്ര ? സര്‍വോപരി നാട്ടിനുണ്ടാകുന്ന നഷ്ടമെത്ര ? ഇതൊക്കെ ചിന്തിക്കാന്‍ ബാദ്ധ്യതയുള്ളവര്‍ നിസംഗത പാലിക്കുന്നത് എന്തിന് ? വാഹന യാത്രക്കാരേയും കാല്‍നട യാത്രക്കാരേയും സംരക്ഷിക്കുന്നതിനു ശക്തമായ നിയമങ്ങളും നടപടികളും ആവശ്യമാണ് .
അതിനു സര്‍ക്കാര്‍ നടപടിയെടുക്കണം . ജനങ്ങള്‍ അത് അനുസരിക്കാന്‍ തയ്യാറാവുകയും വേണം . വാഹനാപകടങ്ങള്‍ക്കു ശരിയും തെറ്റും നോക്കി പരമാവധി ശിക്ഷ ഉറപ്പാക്കണം .
അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ ഇന്‍ഷുറന്‍സ് തുകയുടെ പിറകെ പോകാതെ കേസ്സ് നടത്തുന്നതിനും തയ്യാറാകേണ്ടതുണ്ട് . എങ്കില്‍ മാത്രമേ റോഡപകടങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവരുവാന്‍ നമുക്ക് കഴിയുകയുള്ളൂ .
നമുക്ക് ഇഷ്ടം പോലെ റോഡുകളുണ്ട്. അതില്‍ നല്ലതും മോശമായതുമുണ്ട് . യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാതെ വരുന്നതാണ് റോഡുകള്‍ തകര്‍ന്നു നാശമാകാന്‍ കാരണം . ഈ റോഡുകള്‍ ഉപയോഗിക്കുന്നവര്‍ മറന്നുപോകുന്ന ഒരു
കാര്യമുണ്ട് ഇവയെല്ലാം തന്നെ പൊതുപണം മുടക്കി നിര്‍മ്മിച്ചിട്ടുള്ളതാണെന്നും
അപ്പോള്‍ റോഡിലൂടെ വാഹനമോടിക്കുന്നവര്‍ റോഡുനിയമങ്
വാഹനമോടിക്കണമോ ?ഇന്ന് റോഡില്‍ ലൈസെന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവര്‍ - അതില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ട് , മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ , അമിതവേഗത്തിന്റെ
ത്രില്ലില്‍ രമിക്കുന്നവര്‍ , വാഹനം സാരിയായി അറ്റകുറ്റപ്പണി നടത്താതെ കൊണ്ടുനടക്കുന്നവര്‍ , റോഡുനിയമങ്ങള്‍ പാലിക്കാന്‍ വിമുഖതയുള്ളവര്‍ - ഇവര്‍ എല്ലാം ഈ പരിമിതമായ റോഡിലൂടെയാണ് വാഹനമോടിക്കുന്നത് . അപ്പോള്‍ എന്തെന്തു നടന്നുകൂട ? എത്രയോ വിലപ്പെട്ട ജീവനുകള്‍ ,കുട്ടികളും മുതിര്‍ന്നവരുമായി തരുവില്‍ പൊലിയുന്നു .വിധിയെ പഴിച്ചിട്ടു വല്ലകാര്യവുമുണ്ടോ ? റോഡ് അപകടങ്ങള്‍ വരുത്തുന്നവര്‍ കുറ്റം അവരുടെ ഭാഗത്ത് ആണെങ്കിലും ശിക്ഷിക്കപ്പെടാതെ പോകുന്നത് വളരെയാണ് .നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാന്‍ അവസരമുണ്ടെങ്കില്‍ പിന്നെന്തിനു ശ്രദ്ധിക്കണം ? ഒരു ജീവന്‍ നഷ്ടപെടുമ്പോള്‍ ദുഖിക്കുന്നവര്‍ എത്ര ? അവലംബമറ്റവര്‍ എത്ര ?ഒറ്റപ്പെടുന്നവര്‍ എത്ര ? നിരാശയുടേയും നാശത്തിന്റെയും പടുകുഴിയില്‍ വീഴുന്നവര്‍ എത്ര ? സര്‍വോപരി നാട്ടിനുണ്ടാകുന്ന നഷ്ടമെത്ര ? ഇതൊക്കെ ചിന്തിക്കാന്‍ ബാദ്ധ്യതയുള്ളവര്‍ നിസംഗത പാലിക്കുന്നത് എന്തിന് ? വാഹന യാത്രക്കാരേയും കാല്‍നട യാത്രക്കാരേയും സംരക്ഷിക്കുന്നതിനു ശക്തമായ നിയമങ്ങളും നടപടികളും ആവശ്യമാണ് .
അതിനു സര്‍ക്കാര്‍ നടപടിയെടുക്കണം . ജനങ്ങള്‍ അത് അനുസരിക്കാന്‍ തയ്യാറാവുകയും വേണം . വാഹനാപകടങ്ങള്‍ക്കു ശരിയും തെറ്റും നോക്കി പരമാവധി ശിക്ഷ ഉറപ്പാക്കണം .
അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ ഇന്‍ഷുറന്‍സ് തുകയുടെ പിറകെ പോകാതെ കേസ്സ് നടത്തുന്നതിനും തയ്യാറാകേണ്ടതുണ്ട് . എങ്കില്‍ മാത്രമേ റോഡപകടങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവരുവാന്‍ നമുക്ക് കഴിയുകയുള്ളൂ .
പ്രണാമം
ആദിതാളങ്ങള്‍ തന്‍ മഴ നെഞ്ചില്‍ ,നാവില്‍ കൊണ്ടു നടന്നു
കൊടുംവേനല്‍ വായ്ക്കു മിടങ്ങളില്‍ പെയ്തു നടന്നവന്‍ കവി
ചേക്കേറാന്‍ മരങ്ങള്‍ കാണാതെ കൂട്ടുകൂടി കൂടെകൂട്ടാനിരുളിലെ
തിരിനാളം പോലകവെളിച്ചം പരതി നടന്നവന്‍ കവി
ദിശാബോധം വാക്കില്‍ തുടി കൊട്ടി പറക്കുമ്പോള്‍ കാര്‍മേഘ-
ശകലങ്ങളൊത്തുകൂടി ചൊരിയുന്നു വര്‍ഷാംബു മാലകള്‍
ഓര്‍ക്കുകില്‍ കവിക്കുണ്ടോ കാലദേശ ഭേദം , വര്‍ഗവര്‍ണ്ണ ഭേദം
അവന്‍ ഒഴുകും ജനസഞ്ചയത്തിലൊരു മിന്നാമിന്നിയല്ലോ
മുന്നില്‍ നിറചിരിയുമായറിവിനു ദാഹിച്ചിരിക്കുന്നു യുവത്വം
അനര്‍ഗളമൊഴുകും മുരളികയില്‍ നിറയുന്നു ദ്രാവിഡ താളം
വിനയം കരളുരുകിയൊഴുകു മീണത്തിന്‍ ചന്ദ്രശോഭയില്‍
സകലതും മറക്കുന്നവന്‍ കവി വിനയചന്ദ്രന്‍ - പ്രണാമം !
ആദിതാളങ്ങള്‍ തന്‍ മഴ നെഞ്ചില്‍ ,നാവില്‍ കൊണ്ടു നടന്നു
കൊടുംവേനല്‍ വായ്ക്കു മിടങ്ങളില്‍ പെയ്തു നടന്നവന്‍ കവി
ചേക്കേറാന്‍ മരങ്ങള്‍ കാണാതെ കൂട്ടുകൂടി കൂടെകൂട്ടാനിരുളിലെ
തിരിനാളം പോലകവെളിച്ചം പരതി നടന്നവന്‍ കവി
ദിശാബോധം വാക്കില്‍ തുടി കൊട്ടി പറക്കുമ്പോള്‍ കാര്‍മേഘ-
ശകലങ്ങളൊത്തുകൂടി ചൊരിയുന്നു വര്‍ഷാംബു മാലകള്‍
ഓര്‍ക്കുകില്‍ കവിക്കുണ്ടോ കാലദേശ ഭേദം , വര്‍ഗവര്‍ണ്ണ ഭേദം
അവന്‍ ഒഴുകും ജനസഞ്ചയത്തിലൊരു മിന്നാമിന്നിയല്ലോ
മുന്നില്‍ നിറചിരിയുമായറിവിനു ദാഹിച്ചിരിക്കുന്നു യുവത്വം
അനര്‍ഗളമൊഴുകും മുരളികയില്‍ നിറയുന്നു ദ്രാവിഡ താളം
വിനയം കരളുരുകിയൊഴുകു മീണത്തിന്‍ ചന്ദ്രശോഭയില്‍
സകലതും മറക്കുന്നവന്‍ കവി വിനയചന്ദ്രന്‍ - പ്രണാമം !
Monday, 28 January 2013
1972 ലാണെന്നു തോന്നുന്നു മഹാനായ വയലാര്‍ അച്ഛനും ബാപ്പയും എന്ന സിനിമയ്ക്കു വേണ്ടി എഴുതി
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യരും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു, മനസ്സു പങ്കുവച്ചു
ഹിന്ദുവായ് മുസല്‍മാനായ് ക്രിസ്ത്യാനിയായ്
നമ്മളെ കണ്ടാലറിയാതായി
ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങള്‍
ആയുധപ്പുരകളായി
ദൈവം തെരുവില്‍ മരിക്കുന്നു
ചെകുത്താന്‍ ചിരിക്കുന്നു
സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ
നിത്യ സ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കല്‍
വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു
മതങ്ങള്‍ ചിരിക്കുന്നു
ഏറ്റവും നല്ല ഗാനരചനക്കുള്ള അക്കൊല്ലത്തെ ദേശീയ അവാര്‍ഡു നല്‍കി വയലാറിനെ ആദരിച്ചു
ആരും ഒരു എതിരഭിപ്രായവും ഉയര്‍ത്തിയില്ല .സമൂഹത്തില്‍ നിലനില്‍ക്കുന്നതും പരിഹരിക്കേണ്ടതുമായ വലിയൊരു യാഥാര്‍ദ്ധ്യം ഉയര്‍ത്തിക്കാട്ടിയത് മതേതര ഭാരതം ഉള്‍ക്കൊണ്ടു . ഇന്നെന്താണ് സ്ഥിതി ?
ക്രിയാത്മകമായ വിമര്‍ശനങ്ങളാണ് എല്ലാ സാമൂഹിക പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും സംസ്കരിച്ചു
ഊതി ക്കാച്ചിയ പൊന്നുപോലെ തിളക്കമുള്ളതാക്കുന്നത് . ഭയപ്പെടുത്തി ഉല്‍പ്പതിഷ്ണുക്കളുടെ വായടപ്പിക്കുന്നവര്‍ തിന്മയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് സര്‍വ്വരും മനസ്സിലാക്കണം. മതേതര ഭാരതം എന്നും മതേതരമായിരിക്കുന്നതിനും പരസ്പര സാഹോദര്യത്തില്‍ കഴിയുന്നതിനും മതപരമായ സഹിഷ്ണുത അത്യന്താപേക്ഷിതമാണ് . അതു പുലരുവാന്‍ വേണ്ടപ്പെട്ടവര്‍ ജാഗ്രവത്തായ സമീപനം സ്വീകരിക്കേണ്ടതാകുന്നു.
മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യരും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു, മനസ്സു പങ്കുവച്ചു
ഹിന്ദുവായ് മുസല്‍മാനായ് ക്രിസ്ത്യാനിയായ്
നമ്മളെ കണ്ടാലറിയാതായി
ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങള്‍
ആയുധപ്പുരകളായി
ദൈവം തെരുവില്‍ മരിക്കുന്നു
ചെകുത്താന്‍ ചിരിക്കുന്നു
സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ
നിത്യ സ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കല്‍
വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു
മതങ്ങള്‍ ചിരിക്കുന്നു
ഏറ്റവും നല്ല ഗാനരചനക്കുള്ള അക്കൊല്ലത്തെ ദേശീയ അവാര്‍ഡു നല്‍കി വയലാറിനെ ആദരിച്ചു
ആരും ഒരു എതിരഭിപ്രായവും ഉയര്‍ത്തിയില്ല .സമൂഹത്തില്‍ നിലനില്‍ക്കുന്നതും പരിഹരിക്കേണ്ടതുമായ വലിയൊരു യാഥാര്‍ദ്ധ്യം ഉയര്‍ത്തിക്കാട്ടിയത് മതേതര ഭാരതം ഉള്‍ക്കൊണ്ടു . ഇന്നെന്താണ് സ്ഥിതി ?
ക്രിയാത്മകമായ വിമര്‍ശനങ്ങളാണ് എല്ലാ സാമൂഹിക പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും സംസ്കരിച്ചു
ഊതി ക്കാച്ചിയ പൊന്നുപോലെ തിളക്കമുള്ളതാക്കുന്നത് . ഭയപ്പെടുത്തി ഉല്‍പ്പതിഷ്ണുക്കളുടെ വായടപ്പിക്കുന്നവര്‍ തിന്മയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് സര്‍വ്വരും മനസ്സിലാക്കണം. മതേതര ഭാരതം എന്നും മതേതരമായിരിക്കുന്നതിനും പരസ്പര സാഹോദര്യത്തില്‍ കഴിയുന്നതിനും മതപരമായ സഹിഷ്ണുത അത്യന്താപേക്ഷിതമാണ് . അതു പുലരുവാന്‍ വേണ്ടപ്പെട്ടവര്‍ ജാഗ്രവത്തായ സമീപനം സ്വീകരിക്കേണ്ടതാകുന്നു.
Friday, 25 January 2013
മദ്യപിച്ചു ലക്കുകെടുന്ന കേരളം
മദ്യത്തിന്റെ ഉപഭോഗം ഇന്ന് കേരളത്തില്‍ വല്ലാതെ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു . എവിടെ തിരിഞ്ഞു നോക്കിയാലും കാണുന്നത് മദ്യ ഷോപ്പുകളാണ് . അവിടൊക്കെ നീണ്ട ക്യുവും . ക്യുവില്‍ കുട്ടികളും ചെറുപ്പക്കാരും വയസ്സന്മാരും എല്ലാം ഉണ്ട് . വില്‍ക്കുന്നതിനും വാങ്ങുന്നതിനും പ്രത്യേക സമയമൊന്നുമില്ല .പ്രഭാതം മുതല്‍ പ്രദോഷം വരെയും അവിടെ തിരക്കാണ് . ഇതു കൂടാതെ കള്ളു ഷാപ്പുകളെത്ര? ബാറുകളെത്ര ? അനധികൃത വില്‍പ്പന ശാലകളെത്ര ? ഈ കൊച്ചു കേരളത്തില്‍ ഇത്രയധികം മദ്യപന്മാരോ? ഓണം ,ക്രിസ്തുമസ് , മറ്റിതര ആഘോഷങ്ങള്‍ എന്നീ വേളകളില്‍ കേരളം മദ്യത്തില്‍ മുങ്ങി താഴുന്നതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്.ഇത് കണ്ടു ലജ്ജിതരായ ഭരണകര്‍ത്താക്കള്‍ വില്‍പ്പനയുടെ കണക്കു പുറത്തു വിടെണ്ടന്നു തീരുമാനിച്ചിരിക്കുന്നു. ഇവരാണ് യഥാര്‍ദ്ധ ഭരണാധികാരികള്‍! സത്യം മൂടി വച്ചു വിപത്തിനെ വെള്ളമൊഴിച്ചു വളര്‍ത്തുന്നവര്‍! ഈ വിപത്തു വളര്‍ന്നു കേരളത്തെ ചുട്ടു കരിക്കുമ്പോള്‍ തൊഴിലിന്റെ കാര്യം പറഞ്ഞു, കിട്ടുന്ന നികുതിയുടെ കാര്യം പറഞ്ഞു തടി തപ്പാം. ഭരണം എന്നാല്‍ ജനക്ഷേമ താല്‍പ്പര മെന്നാരു പറഞ്ഞു? അതു തന്ത്രങ്ങള്‍ പയറ്റി എതിരാളിയുടെ വായ് അടപ്പിക്കുന്ന ചെപ്പടി വിദ്യ മാത്രം. ഭരണം മാറിയും തിരിഞ്ഞും വരുമ്പോള്‍ പരസ്പ്പരം പഴി പറയുക എത്ര എളുപ്പം .നികുതിപണം ചെലവഴിക്കുക എന്നത് ഇതിനിടയിലെപ്പോഴോ നടക്കുന്ന ഒരു കാര്യം മാത്രം . ജനതയെ ആകെ നശിപ്പിക്കുന്നതായാലും മദ്യത്തില്‍ നിന്ന് ഇഷ്ടം പോലെ പണം കിട്ടുമെങ്കില്‍ അവര്‍ക്ക് അതും കാമ്യം . മദ്യം എന്തെല്ലാം വിപത്തുകളാണ് ഉണ്ടാക്കുന്നത് ? കുടുംമ്പ കലഹങ്ങള്‍ , അവരുടെ സാമ്പത്തിക പരാധീനത , വളരുന്ന രോഗാവസ്ഥ ,വാഹനാപകടങ്ങള്‍ , യുവ തലമുറയുടെ വഴിതെറ്റല്‍ ,ചുറ്റും കാണുന്ന സാമൂഹിക തിന്മകള്‍ ഇതെല്ലാം മദ്യത്തിന്റെ സംഭാവന എന്നറിയുന്നവര്‍ ,ഭരണാധികാരികള്‍ ഇതിന്റെ വില്‍പ്പനക്കരാകുവാന്‍ പാടുണ്ടോ? എത്ര നികുതിപ്പണം കിട്ടുമെന്നാകിലും ! കിട്ടുന്നതിനേക്കാള്‍ എത്രയോ വലുതാണ് അതിനു നാം ഒടുക്കേണ്ടി വരുന്ന വില . അതൊന്നു വിലയിരുത്തുവാന്‍ ഈ ഭരണാധികാരികള്‍ക്കു ബാധ്യത ഇല്ലേ? എന്തായാലും മദ്യത്തിന്റെ ഉപഭോഗം ഈ കൊച്ചു കേരളത്തില്‍ കുറച്ചു കൊണ്ടുവരേണ്ടത് അത്ത്യന്താപേക്ഷിതമാണ് . അതിനു ബോധവല്‍ക്കരണ മെങ്കില്‍ ബോധവല്‍ക്കരണം , ലഭ്യത നിഷേധിക്കല്‍ എങ്കില്‍ അത് , കേരളത്തിന്റെ നിലനില്‍പ്പിനു അത് ആവശ്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചു വരുന്ന നയത്തില്‍ മാറ്റം വരുത്തി നാടിനെ ഈ വിപത്തില്‍ നിന്നും രക്ഷിക്കാന്‍ മുന്നിട്ടിറങ്ങേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്നത് ഒരു കാരണവശാലും ന്യായീകരിക്കുവാന്‍ കഴിയുന്നതല്ല .ഈ അവസ്ഥയിലെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോകാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് ഓര്‍മ്മിപ്പിക്കട്ടെ .
മദ്യത്തിന്റെ ഉപഭോഗം ഇന്ന് കേരളത്തില്‍ വല്ലാതെ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു . എവിടെ തിരിഞ്ഞു നോക്കിയാലും കാണുന്നത് മദ്യ ഷോപ്പുകളാണ് . അവിടൊക്കെ നീണ്ട ക്യുവും . ക്യുവില്‍ കുട്ടികളും ചെറുപ്പക്കാരും വയസ്സന്മാരും എല്ലാം ഉണ്ട് . വില്‍ക്കുന്നതിനും വാങ്ങുന്നതിനും പ്രത്യേക സമയമൊന്നുമില്ല .പ്രഭാതം മുതല്‍ പ്രദോഷം വരെയും അവിടെ തിരക്കാണ് . ഇതു കൂടാതെ കള്ളു ഷാപ്പുകളെത്ര? ബാറുകളെത്ര ? അനധികൃത വില്‍പ്പന ശാലകളെത്ര ? ഈ കൊച്ചു കേരളത്തില്‍ ഇത്രയധികം മദ്യപന്മാരോ? ഓണം ,ക്രിസ്തുമസ് , മറ്റിതര ആഘോഷങ്ങള്‍ എന്നീ വേളകളില്‍ കേരളം മദ്യത്തില്‍ മുങ്ങി താഴുന്നതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്.ഇത് കണ്ടു ലജ്ജിതരായ ഭരണകര്‍ത്താക്കള്‍ വില്‍പ്പനയുടെ കണക്കു പുറത്തു വിടെണ്ടന്നു തീരുമാനിച്ചിരിക്കുന്നു. ഇവരാണ് യഥാര്‍ദ്ധ ഭരണാധികാരികള്‍! സത്യം മൂടി വച്ചു വിപത്തിനെ വെള്ളമൊഴിച്ചു വളര്‍ത്തുന്നവര്‍! ഈ വിപത്തു വളര്‍ന്നു കേരളത്തെ ചുട്ടു കരിക്കുമ്പോള്‍ തൊഴിലിന്റെ കാര്യം പറഞ്ഞു, കിട്ടുന്ന നികുതിയുടെ കാര്യം പറഞ്ഞു തടി തപ്പാം. ഭരണം എന്നാല്‍ ജനക്ഷേമ താല്‍പ്പര മെന്നാരു പറഞ്ഞു? അതു തന്ത്രങ്ങള്‍ പയറ്റി എതിരാളിയുടെ വായ് അടപ്പിക്കുന്ന ചെപ്പടി വിദ്യ മാത്രം. ഭരണം മാറിയും തിരിഞ്ഞും വരുമ്പോള്‍ പരസ്പ്പരം പഴി പറയുക എത്ര എളുപ്പം .നികുതിപണം ചെലവഴിക്കുക എന്നത് ഇതിനിടയിലെപ്പോഴോ നടക്കുന്ന ഒരു കാര്യം മാത്രം . ജനതയെ ആകെ നശിപ്പിക്കുന്നതായാലും മദ്യത്തില്‍ നിന്ന് ഇഷ്ടം പോലെ പണം കിട്ടുമെങ്കില്‍ അവര്‍ക്ക് അതും കാമ്യം . മദ്യം എന്തെല്ലാം വിപത്തുകളാണ് ഉണ്ടാക്കുന്നത് ? കുടുംമ്പ കലഹങ്ങള്‍ , അവരുടെ സാമ്പത്തിക പരാധീനത , വളരുന്ന രോഗാവസ്ഥ ,വാഹനാപകടങ്ങള്‍ , യുവ തലമുറയുടെ വഴിതെറ്റല്‍ ,ചുറ്റും കാണുന്ന സാമൂഹിക തിന്മകള്‍ ഇതെല്ലാം മദ്യത്തിന്റെ സംഭാവന എന്നറിയുന്നവര്‍ ,ഭരണാധികാരികള്‍ ഇതിന്റെ വില്‍പ്പനക്കരാകുവാന്‍ പാടുണ്ടോ? എത്ര നികുതിപ്പണം കിട്ടുമെന്നാകിലും ! കിട്ടുന്നതിനേക്കാള്‍ എത്രയോ വലുതാണ് അതിനു നാം ഒടുക്കേണ്ടി വരുന്ന വില . അതൊന്നു വിലയിരുത്തുവാന്‍ ഈ ഭരണാധികാരികള്‍ക്കു ബാധ്യത ഇല്ലേ? എന്തായാലും മദ്യത്തിന്റെ ഉപഭോഗം ഈ കൊച്ചു കേരളത്തില്‍ കുറച്ചു കൊണ്ടുവരേണ്ടത് അത്ത്യന്താപേക്ഷിതമാണ് . അതിനു ബോധവല്‍ക്കരണ മെങ്കില്‍ ബോധവല്‍ക്കരണം , ലഭ്യത നിഷേധിക്കല്‍ എങ്കില്‍ അത് , കേരളത്തിന്റെ നിലനില്‍പ്പിനു അത് ആവശ്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചു വരുന്ന നയത്തില്‍ മാറ്റം വരുത്തി നാടിനെ ഈ വിപത്തില്‍ നിന്നും രക്ഷിക്കാന്‍ മുന്നിട്ടിറങ്ങേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്നത് ഒരു കാരണവശാലും ന്യായീകരിക്കുവാന്‍ കഴിയുന്നതല്ല .ഈ അവസ്ഥയിലെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോകാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് ഓര്‍മ്മിപ്പിക്കട്ടെ .
കൊല്ലം
അറബിക്കടല്‍ തിരമാലകളും
കായല്‍ക്കാറ്റലമാലകളും
ഓര്‍മ്മകളോമനിച്ചാര്‍ദ്രമായ്
തഴുകി തലോടും കൊല്ലം
ദേശിങ്ങനാടിന്റെ ഹൃദയ ഭൂമി
മലയാള നാടിന്റെ മഹിത ഭൂമി
ചരിത്രത്തിന്നേടുകളെഴുതും മുമ്പേ
ചക്രത്തിന്‍ കോയ്മ വളരും മുമ്പേ
വ്യാപാര യാനങ്ങള്‍ നങ്കൂരമിട്ടു
തേനും വയമ്പും നുകര്‍ന്ന ഭൂമി
കൊല്ലം ദേശിങ്ങനാടിന്റെ ഹൃദയ ഭൂമി
മലയാള നാടിന്റെ മഹിത ഭൂമി
ഇഴ പൊട്ടി വിങ്ങിയ ജീവിതങ്ങള്‍
കയറും തറിയും നെയ്ത ഭൂമി
കശുവണ്ടി വാണിജ്യ പെരുമ കൊണ്ട്
ലോകത്തിന്‍ നെറുകയില്‍ നില്‍ക്കും ഭൂമി
വേലയും കൂലിയും കാക്കുവാനായ്
സമരങ്ങള്‍ പെയ്തു കുതിര്‍ന്ന ഭൂമി
കൊല്ലം ദേശിങ്ങനാടിന്റെ ഹൃദയ ഭൂമി
മലയാള നാടിന്റെ മഹിത ഭൂമി
ആട്ടവും കൂത്തുമരങ്ങിലേറ്റി
കരളിലഭിമാനമുദ്രകള്‍ രജിച്ച ഭൂമി
കേസിയുമഴകത്തുമക്ഷര ചിന്തയാ -
ലത്ഭുത ലോകം ചമച്ച ഭൂമി
ഉത്സവ പറമ്പുകളെ നിസ്വ പക്ഷ -
സദസ്സു കളാക്കി വളര്‍ത്തിയ
കാഥിക സാമ്രാട്ടിന്‍ ജന്മ ഭൂമി
അതവകാശബോധത്തിന്‍ ശൂരഭൂമി
കൊല്ലം ദേശിങ്ങനാടിന്റെ ഹൃദയഭൂമി
മലയാള നാടിന്റെ മഹിത ഭൂമി
by
എന്‍.രാജശേഖരന്‍ ഉണ്ണിത്താന്‍
Tuesday, 22 January 2013
jwala
ജ്വാല
അധികാരികളേ
സാമ്രാജ്യത്ത്വ മൂസയില്‍ വാര്‍ത്തൊരു
ദല്ലാളുകളേ
നിങ്ങള്‍ വാഴും നാളുകളില്‍
പണിതുയര്‍ത്തു മിരുട്ടിന്‍ കോട്ടകള്‍
തച്ചുതകര്‍ക്കാന്‍
പ്രകാശഗോപുരം പണിയാന്‍
പോരാട്ടത്തിന്നരണി കടഞ്ഞു ഞങ്ങള്‍
കൊളുത്തി വളര്‍ത്തും ജ്വാല
ജ്വാല ........ജ്വാ ...ല .. ജ്വാ .......ല
വിയര്‍പ്പിന്‍ മുത്തുകള്‍ മഴയായ് പെയ്യും
പണിശാലകളില്‍
വിളവിന്‍ മണികള്‍ കൂനകള്‍ തീര്‍ക്കും
മണ്ണിന്‍ മാറില്‍
തൂലിക ജീവിത ചിത്രമെഴുതു-
മധികാര സൗധങ്ങളില്‍
ചൂഷക ശാസ്ത്രം പടുത്തുയര്‍ത്തു മഴലിന്‍
കോട്ടകളിടിച്ചു നിരത്താന്‍
നേരിന്‍ കഴ്ചയോരുക്കാന്‍
പതറാതുലയാതാളും ജ്വാല
ജ്വാല .......ജ്വാ ...ല .. ജ്വാ .....ല
നോക്കൂ നല്ലൊരു നാളേക്കായ്
ഉടല്‍ മഴ ചൊരിയുന്നോരെ
നിങ്ങടെ വിശപ്പിന്നഗ്നി കെടുത്താന്‍
അന്തിക്കൊന്നു മയങ്ങാന്‍ നീരി -
റ്റാത്തൊരു കൂരയൊരുക്കാന്‍
രോഗം വന്നാല്‍ ചെലവില്ലാതെ
ചികിത്സ ലഭിക്കാന്‍
വിദ്യാവെട്ടം മികവിന്‍ തോതില്‍
പൊതുവായ് പകരാന്‍
വയ്യാണ്ടാവും കാലത്തില്‍ പൊതുവില്‍
പകരും തണലില്‍ കഴിയാന്‍
ഇതിനായ് .... ഇതിനായ് ... കനിവൂറുന്നൊരു
വാഴ്ചയൊരുക്കാന്‍ .... സംരക്ഷിക്കാന്‍
അദ്ധ്വാനിക്കും തൊഴിലാളികളൊന്നിച്ചൊന്നായ്
കൊളുത്തി വളര്‍ത്തും ജ്വാല
ജ്വാല .. ജ്വാ ....ല .. ജ്വാ .......ല
by
എന്‍. രാജശേഖരന്‍ ഉണ്ണിത്താന്‍
അധികാരികളേ
സാമ്രാജ്യത്ത്വ മൂസയില്‍ വാര്‍ത്തൊരു
ദല്ലാളുകളേ
നിങ്ങള്‍ വാഴും നാളുകളില്‍
പണിതുയര്‍ത്തു മിരുട്ടിന്‍ കോട്ടകള്‍
തച്ചുതകര്‍ക്കാന്‍
പ്രകാശഗോപുരം പണിയാന്‍
പോരാട്ടത്തിന്നരണി കടഞ്ഞു ഞങ്ങള്‍
കൊളുത്തി വളര്‍ത്തും ജ്വാല
ജ്വാല ........ജ്വാ ...ല .. ജ്വാ .......ല
വിയര്‍പ്പിന്‍ മുത്തുകള്‍ മഴയായ് പെയ്യും
പണിശാലകളില്‍
വിളവിന്‍ മണികള്‍ കൂനകള്‍ തീര്‍ക്കും
മണ്ണിന്‍ മാറില്‍
തൂലിക ജീവിത ചിത്രമെഴുതു-
മധികാര സൗധങ്ങളില്‍
ചൂഷക ശാസ്ത്രം പടുത്തുയര്‍ത്തു മഴലിന്‍
കോട്ടകളിടിച്ചു നിരത്താന്‍
നേരിന്‍ കഴ്ചയോരുക്കാന്‍
പതറാതുലയാതാളും ജ്വാല
ജ്വാല .......ജ്വാ ...ല .. ജ്വാ .....ല
നോക്കൂ നല്ലൊരു നാളേക്കായ്
ഉടല്‍ മഴ ചൊരിയുന്നോരെ
നിങ്ങടെ വിശപ്പിന്നഗ്നി കെടുത്താന്‍
അന്തിക്കൊന്നു മയങ്ങാന്‍ നീരി -
റ്റാത്തൊരു കൂരയൊരുക്കാന്‍
രോഗം വന്നാല്‍ ചെലവില്ലാതെ
ചികിത്സ ലഭിക്കാന്‍
വിദ്യാവെട്ടം മികവിന്‍ തോതില്‍
പൊതുവായ് പകരാന്‍
വയ്യാണ്ടാവും കാലത്തില്‍ പൊതുവില്‍
പകരും തണലില്‍ കഴിയാന്‍
ഇതിനായ് .... ഇതിനായ് ... കനിവൂറുന്നൊരു
വാഴ്ചയൊരുക്കാന്‍ .... സംരക്ഷിക്കാന്‍
അദ്ധ്വാനിക്കും തൊഴിലാളികളൊന്നിച്ചൊന്നായ്
കൊളുത്തി വളര്‍ത്തും ജ്വാല
ജ്വാല .. ജ്വാ ....ല .. ജ്വാ .......ല
by
എന്‍. രാജശേഖരന്‍ ഉണ്ണിത്താന്‍
ചൂള
വീടൊന്നു പണിയുവാനുറച്ചു വേഗം
തറ കെട്ടുവാന്‍ വേണ്ടതോരുക്കിവച്ചു
ഒരു കൊച്ചു ഗേഹത്തിന്‍രൂപരേഖ പണ്ടേ
മനസ്സില്‍ പണിതത് പകര്‍ത്തിവച്ചു.
തീയതി കുറിപ്പിച്ചു വിളി നടത്തി
കല്ലിടീല്‍ ചടങ്ങും മുറ്റു ധന്യമാക്കി
മരമഞ്ചാറു മുറുപ്പിച്ചുരുപ്പടിയാക്കി
വേണ്ടുന്ന കീഴ്ക്കൂടിന്‍ പണി നടത്താന്‍ .
പണം പല വഴി പ്രതീക്ഷയില്‍ മാത്രം
കിട്ടുന്ന മുറക്കേയെത്തൂ സാമഗ്രികള്‍
ചിട്ടി പിടിച്ചത് ചട്ടങ്ങള്‍ പാലിച്ചു
കയ്‌പ്പറ്റാന്‍ പണിയുണ്ടിനീംബാക്കി
നേരത്തെ വയ്പ്പക്ക് കൊടുത്തോരപേക്ഷ
കാണേണ്ട പോല്‍ കണ്ടനുവതിപ്പിക്കുവാന്‍
ബാങ്കില്‍ പരിചയക്കാരനെ കണ്ടു
നാളുകളായി കുറിക്കുന്നു തീയതി
ഞെങ്ങിയും ഞെരുങ്ങിയും ഹൃത്തിനു തെല്ലും
വിശ്രമമില്ലാതുഴലുന്ന നാളുകള്‍
എന്‍ നെഞ്ചില്‍ നിന്നെന്നിനീ കാര്‍-
മേഘങ്ങള്‍ പെയ്തോഴിഞ്ഞിടുമാര്‍ക്കറിയാം
വസ്തുവല്പം ഭാര്യക്കൊഹരി കിട്ടിയത് വിറ്റു
മുന്നം ചെയ്യേണ്ടും വേലക്കൊരുങ്ങവെ
കല്ലനുമാശാരിക്കും പണി വളരെ
ചെയ്യുവാനുണ്ടുപോള്‍ നാലുപാടും
വീടിന്‍ മോഡി മുഴുപ്പിന്നായടുപ്പക്കാര്‍
അലങ്കാരക്കോപ്പിന്‍ ഭാണ്ഡം തുറക്കുന്നു
എന്റെ മനസ്സില്‍ പതിയെയുയരുന്നതോ
ഒരു ജന്മത്തിന്‍ സാഫല്യ സ്മാരകം
വത്സരങ്ങള്‍ പലതു കഴികെയിമ്മട്ടില്‍
കഥയോന്നുര ചെയ്യാം നമുക്ക് വേണേല്‍
പിന്നതുറക്കെ പാടിയീ നാടിന്‍ നെഞ്ചില്‍
പടരുമഗ്നി തന്‍ ചരിത്രം കുറിക്കാം
പുഴ തന്‍ കരളു കോരി ചാന്തു തീര്‍ത്തു
നിലനെഞ്ചകം ചുട്ടു ചുവര് തീര്‍ത്തു
ശിലകള്‍ പൊട്ടിച്ചു മച്ചകം തീര്‍ത്തു
വെന്തുരുകാനൊരു നല്‍ചൂളയും തീര്‍ത്തു !
തറ കെട്ടുവാന്‍ വേണ്ടതോരുക്കിവച്ചു
ഒരു കൊച്ചു ഗേഹത്തിന്‍രൂപരേഖ പണ്ടേ
മനസ്സില്‍ പണിതത് പകര്‍ത്തിവച്ചു.
തീയതി കുറിപ്പിച്ചു വിളി നടത്തി
കല്ലിടീല്‍ ചടങ്ങും മുറ്റു ധന്യമാക്കി
മരമഞ്ചാറു മുറുപ്പിച്ചുരുപ്പടിയാക്കി
വേണ്ടുന്ന കീഴ്ക്കൂടിന്‍ പണി നടത്താന്‍ .
പണം പല വഴി പ്രതീക്ഷയില്‍ മാത്രം
കിട്ടുന്ന മുറക്കേയെത്തൂ സാമഗ്രികള്‍
ചിട്ടി പിടിച്ചത് ചട്ടങ്ങള്‍ പാലിച്ചു
കയ്‌പ്പറ്റാന്‍ പണിയുണ്ടിനീംബാക്കി
നേരത്തെ വയ്പ്പക്ക് കൊടുത്തോരപേക്ഷ
കാണേണ്ട പോല്‍ കണ്ടനുവതിപ്പിക്കുവാന്‍
ബാങ്കില്‍ പരിചയക്കാരനെ കണ്ടു
നാളുകളായി കുറിക്കുന്നു തീയതി
ഞെങ്ങിയും ഞെരുങ്ങിയും ഹൃത്തിനു തെല്ലും
വിശ്രമമില്ലാതുഴലുന്ന നാളുകള്‍
എന്‍ നെഞ്ചില്‍ നിന്നെന്നിനീ കാര്‍-
മേഘങ്ങള്‍ പെയ്തോഴിഞ്ഞിടുമാര്‍ക്കറിയാം
വസ്തുവല്പം ഭാര്യക്കൊഹരി കിട്ടിയത് വിറ്റു
മുന്നം ചെയ്യേണ്ടും വേലക്കൊരുങ്ങവെ
കല്ലനുമാശാരിക്കും പണി വളരെ
ചെയ്യുവാനുണ്ടുപോള്‍ നാലുപാടും
വീടിന്‍ മോഡി മുഴുപ്പിന്നായടുപ്പക്കാര്‍
അലങ്കാരക്കോപ്പിന്‍ ഭാണ്ഡം തുറക്കുന്നു
എന്റെ മനസ്സില്‍ പതിയെയുയരുന്നതോ
ഒരു ജന്മത്തിന്‍ സാഫല്യ സ്മാരകം
വത്സരങ്ങള്‍ പലതു കഴികെയിമ്മട്ടില്‍
കഥയോന്നുര ചെയ്യാം നമുക്ക് വേണേല്‍
പിന്നതുറക്കെ പാടിയീ നാടിന്‍ നെഞ്ചില്‍
പടരുമഗ്നി തന്‍ ചരിത്രം കുറിക്കാം
പുഴ തന്‍ കരളു കോരി ചാന്തു തീര്‍ത്തു
നിലനെഞ്ചകം ചുട്ടു ചുവര് തീര്‍ത്തു
ശിലകള്‍ പൊട്ടിച്ചു മച്ചകം തീര്‍ത്തു
വെന്തുരുകാനൊരു നല്‍ചൂളയും തീര്‍ത്തു !
യേ ശു നാ ഥ ന്‍
യേശുനാഥാ
കാല്‍വറിയിലെ കാലിത്തൊഴുത്തില്‍ പിറന്ന നാഥാ
നിന്‍ കരങ്ങള്‍ ചുംബിക്കുവാന്‍
നിന്‍ കാലടിപ്പാടുകള്‍ പിന്തുടരാന്‍
നിത്യ ജീവന്റെ പാതയില്‍ സഞ്ചരിക്കാന്‍
നിന്‍ സ്നേഹ വെളിച്ചത്തില്‍ വഴി നടത്തു ....
യേശുനാഥ
കാല്‍വറിയിലെ കാലിത്തൊഴുത്തില്‍ പിറന്ന നാഥാ
രാജാധിരാജന്‍ നീ മണ്ണില്‍ വന്നു
ദുഖത്തിന്‍ വാരിധീ മുന്നില്‍ നിന്നു
ദിശ തെറ്റിയലയുന്നമനുഷ്യരെങ്ങും
ആത്മാവിന്സാന്നിധ്യമില്ലതെല്ലു ം
അവര്‍ വെളിച്ചം കടക്കാത്ത കല്ലറകള്‍
നേരിന്റെ വചനങ്ങളുറക്കെപ്പാടി
നീ ദൈവത്തിന്‍ വഴികളുറക്കെപ്പാടി.....
പിന്നാലെ കൂടിയോരായിരങ്ങള്‍
അവരുടെ ദുഖങ്ങള്‍ തോട്ടുവാങ്ങി
നീയഴലില്ലാത്തീരമവര്‍ക്കുനല്കി
കങ്കാണിപ്പടയെങ്ങും ദുഖം വിതയ്ക്കെ
നീ സ്നേഹത്തിന്‍ കൂമ്പാരം കൊയ്തുകൂട്ടി
തിരതല്ലിപ്പൊങ്ങിയ , ആഴീ ഗര്‍വിനെ നീ
പാദപത്മങ്ങള്‍ കൊണ്ട് നടന്നോതുക്കി
കടുപ്പക്കാരാം ഹുണ്ടികക്കാരും ചുങ്കക്കാരും
നിന്‍ ചാട്ടക്കു മുന്നില്‍ പുളഞ്ഞു നിന്നു
കല്ലെറിയാനോങ്ങി വന്നോരെയവരുടെ
പാപബോധപ്പിണരാല്‍ നീ പിന്‍മടക്കി
ജീവന്റെ ബോധമുള്ളില്‍ തെളിഞ്ഞോര്‍
ദൈവത്തിന്‍ മാര്‍ഗ്ഗംനീയെന്നറിഞ്ഞു
യേശുനാഥാ
കാല്‍വറിയിലെ കാലിത്തൊഴുത്തില്‍ പിറന്ന നാഥാ
നിന്‍ കരങ്ങള്‍ ചുംബിക്കുവാന്‍
നിന്‍ കാലടിപ്പാടുകള്‍ പിന്തുടരാന്‍
നിത്യ ജീവന്റെ പാതയില്‍ സഞ്ചരിക്കാന്‍
നിന്‍ സ്നേഹവെളിച്ചത്തില്‍ വഴിനടത്തൂ
യേശു നാഥാ
കാല്‍വറിയിലെ കാലിത്തൊഴുത്തില്‍ പിറന്ന നാഥാ
By
രാജശേഖരന്‍ ഉണ്ണിത്താന്‍ .എന്‍
യേശുനാഥാ
കാല്‍വറിയിലെ കാലിത്തൊഴുത്തില്‍ പിറന്ന നാഥാ
നിന്‍ കരങ്ങള്‍ ചുംബിക്കുവാന്‍
നിന്‍ കാലടിപ്പാടുകള്‍ പിന്തുടരാന്‍
നിത്യ ജീവന്റെ പാതയില്‍ സഞ്ചരിക്കാന്‍
നിന്‍ സ്നേഹ വെളിച്ചത്തില്‍ വഴി നടത്തു ....
യേശുനാഥ
കാല്‍വറിയിലെ കാലിത്തൊഴുത്തില്‍ പിറന്ന നാഥാ
രാജാധിരാജന്‍ നീ മണ്ണില്‍ വന്നു
ദുഖത്തിന്‍ വാരിധീ മുന്നില്‍ നിന്നു
ദിശ തെറ്റിയലയുന്നമനുഷ്യരെങ്ങും
ആത്മാവിന്സാന്നിധ്യമില്ലതെല്ലു
അവര്‍ വെളിച്ചം കടക്കാത്ത കല്ലറകള്‍
നേരിന്റെ വചനങ്ങളുറക്കെപ്പാടി
നീ ദൈവത്തിന്‍ വഴികളുറക്കെപ്പാടി.....
പിന്നാലെ കൂടിയോരായിരങ്ങള്‍
അവരുടെ ദുഖങ്ങള്‍ തോട്ടുവാങ്ങി
നീയഴലില്ലാത്തീരമവര്‍ക്കുനല്കി
കങ്കാണിപ്പടയെങ്ങും ദുഖം വിതയ്ക്കെ
നീ സ്നേഹത്തിന്‍ കൂമ്പാരം കൊയ്തുകൂട്ടി
തിരതല്ലിപ്പൊങ്ങിയ , ആഴീ ഗര്‍വിനെ നീ
പാദപത്മങ്ങള്‍ കൊണ്ട് നടന്നോതുക്കി
കടുപ്പക്കാരാം ഹുണ്ടികക്കാരും ചുങ്കക്കാരും
നിന്‍ ചാട്ടക്കു മുന്നില്‍ പുളഞ്ഞു നിന്നു
കല്ലെറിയാനോങ്ങി വന്നോരെയവരുടെ
പാപബോധപ്പിണരാല്‍ നീ പിന്‍മടക്കി
ജീവന്റെ ബോധമുള്ളില്‍ തെളിഞ്ഞോര്‍
ദൈവത്തിന്‍ മാര്‍ഗ്ഗംനീയെന്നറിഞ്ഞു
യേശുനാഥാ
കാല്‍വറിയിലെ കാലിത്തൊഴുത്തില്‍ പിറന്ന നാഥാ
നിന്‍ കരങ്ങള്‍ ചുംബിക്കുവാന്‍
നിന്‍ കാലടിപ്പാടുകള്‍ പിന്തുടരാന്‍
നിത്യ ജീവന്റെ പാതയില്‍ സഞ്ചരിക്കാന്‍
നിന്‍ സ്നേഹവെളിച്ചത്തില്‍ വഴിനടത്തൂ
യേശു നാഥാ
കാല്‍വറിയിലെ കാലിത്തൊഴുത്തില്‍ പിറന്ന നാഥാ
By
രാജശേഖരന്‍ ഉണ്ണിത്താന്‍ .എന്‍
മാ നിഷാദ !
പൂവിന്റെ ചുറ്റും പറക്കുന്ന വണ്ടിന്റെ -
യീണത്തിനുണ്ടൊരു താളം
പ്രകൃതിയും മറ്റു ജീവജാലങ്ങളും
കൊണ്ടും കൊടുത്തും പുലരുന്ന താളം
നൂറല്ലായിരം നൂറ്റാണ്ടുകള്‍ കൊണ്ടു -
ണ്ടായൊരീ പ്രകൃതി സംസ്കൃതിയെ
തച്ചു തകര്‍ത്തിട്ടിവിടെ തുഷ്ട്രരായ് ചിരം
വാഴുവാനാകുമോ മര്‍ത്യന്നു മാത്രം
ഭൂവിലെത്രയോ ജീവികളുണ്ട് വസിപ്പൂ -
വതിലുയര്‍ന്ന ചിന്തക്കുടയോരേ നിങ്ങള്‍
മാനവരെങ്കിലുമില്ല വേറിട്ടൊരു പ്രിയ -
മവനിക്കു നിങ്ങളോടായ് മാത്രം
പീഡനം ഭയങ്കരമസഹനീയം, ഭുജി -
ലറിയാതംഗ മൊന്നനക്കീ നീ ധരേ
നിമിഷങ്ങള്‍ കൊണ്ടയ്യോ തകര്‍ന്നോടുങ്ങീ-
ലക്ഷങ്ങളനേക ജീവിതങ്ങളും
ഹേ മര്‍ത്യാ ! നീയല്ല വലുതൂഴി , കാത്തു -
കൈമാറുകവളെ നിന്‍ പിന്മുറക്കാര്‍ക്ക്
അല്ലെങ്കിലോ കരങ്ങാമൊരുനാളിവല്‍
നിന്‍ കുലവുമില്ലാതീ വിഹായസ്സില്‍!
ഗുജറാത്തില്‍ ഭൂകമ്പ മുണ്ടായ സ്ഥലങ്ങളിലൊന്ന്
by
എന്‍ .രാജശേഖരന്‍ ഉണ്ണിത്താന്‍
പൂവിന്റെ ചുറ്റും പറക്കുന്ന വണ്ടിന്റെ -
യീണത്തിനുണ്ടൊരു താളം
പ്രകൃതിയും മറ്റു ജീവജാലങ്ങളും
കൊണ്ടും കൊടുത്തും പുലരുന്ന താളം
നൂറല്ലായിരം നൂറ്റാണ്ടുകള്‍ കൊണ്ടു -
ണ്ടായൊരീ പ്രകൃതി സംസ്കൃതിയെ
തച്ചു തകര്‍ത്തിട്ടിവിടെ തുഷ്ട്രരായ് ചിരം
വാഴുവാനാകുമോ മര്‍ത്യന്നു മാത്രം
ഭൂവിലെത്രയോ ജീവികളുണ്ട് വസിപ്പൂ -
വതിലുയര്‍ന്ന ചിന്തക്കുടയോരേ നിങ്ങള്‍
മാനവരെങ്കിലുമില്ല വേറിട്ടൊരു പ്രിയ -
മവനിക്കു നിങ്ങളോടായ് മാത്രം
പീഡനം ഭയങ്കരമസഹനീയം, ഭുജി -
ലറിയാതംഗ മൊന്നനക്കീ നീ ധരേ
നിമിഷങ്ങള്‍ കൊണ്ടയ്യോ തകര്‍ന്നോടുങ്ങീ-
ലക്ഷങ്ങളനേക ജീവിതങ്ങളും
ഹേ മര്‍ത്യാ ! നീയല്ല വലുതൂഴി , കാത്തു -
കൈമാറുകവളെ നിന്‍ പിന്മുറക്കാര്‍ക്ക്
അല്ലെങ്കിലോ കരങ്ങാമൊരുനാളിവല്‍
നിന്‍ കുലവുമില്ലാതീ വിഹായസ്സില്‍!
ഗുജറാത്തില്‍ ഭൂകമ്പ മുണ്ടായ സ്ഥലങ്ങളിലൊന്ന്
by
എന്‍ .രാജശേഖരന്‍ ഉണ്ണിത്താന്‍
Subscribe to:
Posts (Atom)